Breaking News

Trending right now:
Description
 
Sep 28, 2016

കുട്ടിയെ കാറില്‍ തനിച്ചാക്കിപോയാല്‍ കേസ്‌

image വാഹനം പാര്‍ക്ക്‌ ചെയ്‌തശേഷം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉള്ളിലിരുത്ത്‌ ലോക്ക്‌ ചെയ്‌തു പോയാല്‍ കേസില്‍പെടുമെന്ന്‌ ഗതാഗത കമ്മീഷണറുടെ മുന്നറിയിപ്പ്‌. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന്‌ കമ്മീഷണര്‍ നിര്‍ദേശം നല്‍കി. ഇത്തരത്തില്‍ കുട്ടികളെ തനിച്ചാക്കി പോകുന്നതുമൂലമുള്ള അപകടം കണക്കാക്കിയാണ്‌ മുന്നറിയിപ്പുമായി കമ്മീഷണര്‍ രംഗത്തുവന്നത്‌. കുട്ടികള്‍ ശ്വാസം കിട്ടാതെ മരിക്കാന്‍വരെ ഇതു കാരണമാകും. വാഹനങ്ങളുടെ എന്‍ജിന്‍ ഓഫാക്കാതെ പോയാല്‍ കുട്ടികള്‍ ഹാന്റ്‌ ബ്രേക്കും ഗിയറും മാറ്റി അപകടം വരുത്തിയേക്കാം. എയര്‍ കണ്ടീഷന്‍ കൂളിങ്‌ കോയിലില്‍ ചോര്‍ച്ചയുണ്ടായാല്‍ വിഷവാതകം ശ്വസിച്ച്‌ മരണംവരെ സംഭവിച്ചേക്കാം. കാറിനുള്ളില്‍ തനിച്ചാകുന്ന കുട്ടികള്‍ മാതാപിതാക്കളെ അന്വേഷിച്ച്‌ പുറത്തിറങ്ങാനും അപകടത്തില്‍ പെടാനും സാധ്യത ഏറെയാണ്‌. മുതിര്‍ന്നവരുടെ വാഹന ഉപയോഗത്തിലുണ്ടാകുന്ന അശ്രദ്ധ അപകടകരമായ വാഹന ഉപയോഗമായി കണക്കാക്കി കേസെടുക്കാവുന്നതാണെന്നു കമ്മീഷണര്‍ വ്യക്തമാക്കി. ഡ്രൈവറുടെ ലൈസന്‍സ്‌ റദ്ദുചെയ്യല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തുന്നതിനും ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദേശം ലഭിച്ചിട്ടുണ്ട്‌.