Breaking News

Trending right now:
Description
 
Sep 27, 2016

തെരുവുനായ്‌ക്കളെകൊന്ന്‌ കെട്ടിത്തൂക്കിയ യൂത്ത്‌ ഫ്രണ്ട്‌ (എം) നേതാക്കള്‍ക്കെതിരെ കേസ്‌

image കോട്ടയത്ത്‌ കേരള യൂത്ത്‌ ഫ്രണ്ടിന്റെ (എം) നേതൃത്വത്തില്‍ തെരുവുനായ്‌ക്കളെ കൊന്ന്‌ ഹെഡ്‌പോസ്‌റ്റോഫിസിനു മുമ്പില്‍ കെട്ടിത്തൂക്കി പ്രതിഷേധിച്ച സംഭവത്തില്‍ സംസ്ഥാന പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പന്‍ ഉള്‍പ്പെടെ 15 പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന വകുപ്പ്‌ പ്രകാരമാണ്‌ കേസ്‌. ഫ്രണ്ട്‌സ്‌ ഓഫ്‌ ആനിമല്‍സ്‌ ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയിരുന്നു. തെരുവുനായ്‌ക്കളുടെ കടിയേറ്റ്‌ മൂന്നു സ്‌ത്രീകള്‍ മരിച്ച സംഭവത്തില്‍ കേന്ദ്രമന്ത്രി മേനകാ ഗാന്ധിക്കെതിരെയും കപട നായ സ്‌നേഹികള്‍ക്കെതിരെയും കേസ്‌ എടുക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ യൂത്ത്‌ ഫ്രണ്ട്‌ നായ്‌ക്കളെ കൊന്ന്‌ കെട്ടിത്തൂക്കി പ്രതിഷേധിച്ചത്‌. കോട്ടയത്തെ വിവിധ ഭാഗങ്ങളില്‍നിന്ന്‌ 20 നായ്‌ക്കളെ പിടികൂടി കൊല്ലുകയായിരുന്നു. ചത്ത തെരുവുനായ്‌ക്കളുടെ കൈകാലുകള്‍ ബന്ധിച്ച്‌ കമ്പില്‍ കോര്‍ത്താണ്‌ പോസ്‌റ്റോഫിസിനു മുമ്പില്‍ എത്തിച്ചത്‌. പിന്നീട്‌ ഈ നായ്‌ക്കളെ പ്രതീകാത്മകമായി മേനകാ ഗാന്ധിക്ക്‌ പോസ്‌റ്റോഫിസ്‌ വഴി അയച്ചുകൊടുക്കുന്നുവെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്‌തു. മേനകാഗാന്ധിയുടെ ചിത്രം സ്ഥാപിച്ച്‌ അതില്‍ ചെരുപ്പുമാലയിട്ടും ചീമുട്ട എറിഞ്ഞും പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു.