Breaking News

Trending right now:
Description
 
Sep 27, 2016

മാതാ അമൃതാനന്ദമയിയുടെ പിറന്നാള്‍ ആഘോഷത്തിന്‌ തുടക്കമായി

image ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചും നിലവിലുള്ളവ വിപുലീകരിച്ചും മാതാ അമൃതാനന്ദമിയുടെ 63-ാം പിറന്നാള്‍ ആഘോഷത്തിന്‌ കൊല്ലം അമൃതപുരിയില്‍ തുടക്കമായി. രാവിലെ ഗുരുപാദ പൂജയോടെയായിരുന്നു തുടക്കം. സ്വാമി അമൃതസ്വരൂപാനന്ദപുരി നേതൃത്വം നല്‍കി. അമൃത വിശ്വവിദ്യാപീഠത്തിന്റെ അമൃതപുരി ക്യാംപസില്‍ ഒരുക്കിയ കൂറ്റന്‍വേദിയില്‍ വിവിധ ചടങ്ങുകളും നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി തല്‍സമയ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആഘോഷങ്ങളില്‍ പങ്കാളിയാകും. മാതാ അമൃതാനന്ദമയി മഠംനിര്‍മിച്ചുനല്‍കിയ 2000 ശൗചാലയങ്ങളുടെ ഉദ്‌ഘാടനവും മോദി നിര്‍വഹിക്കും. അമൃത കീര്‍ത്തി പുരസ്‌കാരം സമ്മാനിക്കല്‍, ആശ്രമ പ്രസിദ്ധീകരണങ്ങളുടെ പ്രകാശനം, വസ്‌ത്രദാനം, നിര്‍ധന ദമ്പതികള്‍ക്കുള്ള സമൂഹവിവാഹം, ആശ്രമത്തിന്റെ പുതിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഉദ്‌ഘാടനം എന്നിവയും നടക്കും. നാളെ രാവിലെ വരെ മാതാ അമൃതാനന്ദമയിയുടെ ദര്‍ശനം ഉണ്ടായിരിക്കും.