Breaking News

Trending right now:
Description
 
Sep 26, 2016

കോട്ടയത്ത്‌ തെരുവുനായ്‌ക്കളെ കൊന്ന്‌ പ്രതിഷേധം; മേനക ഗാന്ധിയ്‌ക്ക്‌ കത്തയച്ചു

image തെരുവുനായ നിര്‍മാര്‍ജനത്തിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ കാട്ടുന്ന അവഗണനയില്‍ പ്രതിഷേധിച്ചു യൂത്ത്‌ ഫ്രണ്ട്‌-എം കോട്ടയത്ത്‌ തെരുവുനായ്‌ക്കളെ കൊന്നു. തുടര്‍ന്ന്‌ കോട്ടയം ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിന്റെ മുമ്പില്‍ നായ്‌ക്കളുടെ ജഡം കെട്ടിത്തൂക്കുകയും ചെയ്‌തു. പ്രതിഷേധത്തിന്റെ ഭാഗമായി മേനക ഗാന്ധിയ്‌ക്ക്‌ യൂത്ത്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ കത്തയക്കുകയും ചെയ്‌തു. നഗരം തെരുവുനായക്കളെ കൊണ്ടു നിറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ്‌ യൂത്ത്‌ ഫ്രണ്ട്‌-എം നായ്‌ക്കളെ കൊല്ലാന്‍ തീരുമാനിച്ചതെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി. തെരുവുനായ്‌ക്കളെ നിയന്ത്രിക്കാന്‍ ഗുഡ്‌മോണിംഗ്‌ കോട്ടയം എന്നപേരില്‍ ജില്ലാ പഞ്ചായത്ത്‌ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ല. അടുത്തനാളില്‍ കോട്ടയത്തു പട്ടികടിയേല്‌ക്കുന്നവരുടെ എണ്ണം കൂടിയിരുന്നു. ഇതേതുടര്‍ന്നാണ്‌ തെരുവുനായ്‌ക്കള്‍ക്കെതിരെ ഇത്തരത്തിലൊരു നടപടിയുമായി യൂത്ത്‌ ഫ്രണ്ട്‌ രംഗത്ത്‌ ഇറങ്ങിയത്‌.