Breaking News

Trending right now:
Description
 
Sep 26, 2016

സംസ്ഥാനത്ത്‌ കെഎസ്‌ യു വിദ്യാഭ്യാസ ബന്ദ്‌ നടത്തി

image സംസ്ഥാനത്ത്‌ കെഎസ്‌യു നടത്തിയ വിദ്യാഭ്യാസ ബന്ദ്‌ പൂര്‍ണം. യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും ഉപാധ്യക്ഷന്‍ സി.ആര്‍. മഹേഷും സെക്രട്ടേറിയറ്റ്‌ പടിക്കല്‍ നടത്തുന്ന നിരാഹാര സമരത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സംസ്ഥാന സര്‍ക്കാരിന്റെ സ്വാശ്രയനയത്തിനെതിരേ സമരം ചെയ്‌ത യൂത്ത്‌ കോണ്‍ഗ്രസ്‌-കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ്‌ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ്‌ ബന്ദ്‌ നടത്തിയത്‌. വെള്ളിയാഴ്‌ച നടത്തിയ സെക്രട്ടറിയേറ്റ്‌ മാര്‍ച്ചിനിടെയാണ്‌ കെഎസ്‌ യു പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ്‌ ലാത്തിവീശിയത്‌. പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനു മുന്നിലെ ഗേറ്റിലൂടെ ഉള്ളിലേക്ക്‌ തള്ളിക്കയറാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ പ്രകോപനമാണ്‌ ലാത്തിച്ചാര്‍ജില്‍ എത്തിച്ചത്‌. മുഖ്യമന്ത്രി പിണറായി വിജയന്റെയും വിദ്യാഭ്യാസമന്ത്രി പ്രഫ.സി.രവീന്ദ്രനാഥിന്റെയും കോലം സമരക്കാര്‍ കത്തിച്ചു.