Breaking News

Trending right now:
Description
 
Sep 25, 2016

ടിനുവിന്റെ ശവസംസ്കാരം ഒക്ടോബർ 1 ന്

ജോർജ്ജ് തോമസ് (ലാലു)
image മെൽബൺ : കഴിഞ്ഞ ദിവസം നിര്യാതനായ ഡോ. ടിനു തോമസിന്റെ സംസ്‌കാരം സെപ്‌റ്റംബര്‍ 29-ന്‌ എടത്വ ആനപ്രാമ്പാല്‍ മര്‍ത്തോമാ പള്ളിയില്‍ നടത്തപ്പെടും. സെപ്റ്റംബർ 14 ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ മെൽബണിലെ(റോവിൽ) വീട്ടിൽ നിന്നും പുറത്തുപോയ മലയാളി, 28 വയസ്സുള്ള ടിനു തോമസിന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ വീടിനടുത്തുള്ള റോഡിൽ പാർക്ക് ചെയ്തിരുന്ന സ്വന്തം കാറിൽ കണ്ടെത്തി.ദന്ത ഡോക്ടറായി ജോലി ചെയ്തു വരികയായിരുന്ന ടിനു തോമസ് ആനപ്രാമ്പാൽ (എടത്വാ) സ്വദേശിയാണ്. സെപ്റ്റംബർ15 വ്യാഴാഴ്ച രാവിലെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ടിനുവിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിൽ കാർ സഞ്ചരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പക്ഷെ രാത്രി വൈകുന്നതുവരെ കൃത്യമായ വിവരങ്ങൾ ശേഖരിക്കുവാൻ പോലീസിനായില്ല. ഇതിനിടയിൽ16ന് രാവിലെയാണ് വീടിനു സമീപം മൃതദേഹം കണ്ടെത്തിയത്.  തോമസ് ജോർജിന്റെയും (സന്തോഷ്)ആനിയുടെയും ഏക മകനും അവിവാഹിതനുമായിരുന്ന ടിനു തോമസ് മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്. സെപ്റ്റംബർ 25 ഞായറാഴ്ച 2 മണിക്ക് മൃതദേഹം മെൺബൺ മാർത്തോമ്മാ പള്ളിയിൽ പൊതുദർശനത്തിനു വക്കുകയും ശവസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം നടത്തപ്പെടുകയും ചെയ്തു. മൃതദേഹം സെപ്റ്റംബർ 29 ന് നാട്ടിൽ എത്തും. ശവസംസ്കാരം ഒക്ടോബർ 1 ന് ശനിയാഴ്ച 3 മണിക്ക് ആനപ്രാമ്പാൽ (എടത്വാ) മാർത്തോമ്മാ പള്ളിയിൽ നടത്തപ്പെടും.