Breaking News

Trending right now:
Description
 
Sep 25, 2016

കൊച്ചി മെട്രോ പരീക്ഷണ ഓട്ടം വിജയം

image ആലുവ മുട്ടം മുതല്‍ പാലാരിവട്ടംവരെ കൊച്ചി മെട്രോ നടത്തിയ ട്രയല്‍ റണ്‍ വിജയം. പദ്ധതിക്കായി കൊണ്ടുവന്ന ആദ്യ ട്രെയിന്‍ ഉപയോഗിച്ചായിരുന്നു പരീക്ഷണ ഓട്ടം. മുട്ടം യാര്‍ഡില്‍നിന്നു ശനിയാഴ്‌ച വൈകിട്ട്‌ മൂന്നുമണിയോടെയായിരുന്നു ട്രയല്‍ റണ്‍. ആലുവയില്‍നിന്നു എറണാകുളം ദിശയില്‍ മെട്രോപാതയുടെ ഇടതുവശത്തുള്ള പാതയാണ്‌ അപ്‌ ലൈന്‍. എതിര്‍ദിശയിലേക്കു വണ്ടിപോകുന്ന സമാന്തരപാത ഡൗണ്‍ ലൈനുമാണ്‌. മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗത്തിലായിരുന്നു പാലാരിവട്ടത്തേക്കുള്ള യാത്ര. വന്ന അതേ ട്രാക്കിലൂടെ പാലാരിവട്ടത്തുനിന്നു മുട്ടത്തേക്കുള്ള മടക്കയാത്ര 30 കിലോമീറ്റര്‍ വേഗത്തിലായിരുന്നു. അതേ ട്രാക്കിലൂടെ പാലാരിവട്ടത്തേക്കുള്ള രണ്ടാം യാത്ര 30 കിലോമീറ്റര്‍ വേഗത്തിലും മടക്കയാത്ര 70 കിലോമീറ്റര്‍ വേഗത്തിലുമായിരുന്നു. സുരക്ഷാ പരിശോധനകള്‍ക്കു മുന്നോടിയായിട്ടായിരുന്നു ട്രയല്‍ടണ്‍ നടത്തിയത്‌. ആദ്യവരവില്‍ പാലാരിവട്ടത്ത്‌ അഞ്ചുമിനിട്ട്‌ നിര്‍ത്തിയിട്ടു. ട്രെയിനില്‍ ഉള്‍ക്കൊള്ളാവുന്ന യാത്രക്കാരുടെ ഭാരത്തിനു തുല്യമായി മണല്‍ചാക്കു നിറച്ചു ട്രയല്‍റണ്‍ നടത്താനായിരുന്നു ആദ്യതീരുമാനം. എന്നാല്‍, സാങ്കേതികപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്‌ അവസാനനിമിഷം തീരുമാനം മാറ്റി.