Breaking News

Trending right now:
Description
 
Sep 25, 2016

പൊതുസ്ഥലത്തെ മുലയൂട്ടല്‍; വീഡിയോ കണ്ടവര്‍ ആറുകോടി

image വിശന്നുകരയുന്ന കുഞ്ഞിന്‌ പൊതുസ്ഥലത്ത്‌ മുലയൂട്ടുമ്പോള്‍ പല അമ്മമാര്‍ക്കും മുനവച്ചുള്ള നോട്ടം നേരിടേണ്ടിവരുന്നുണ്ട്‌. ഇവര്‍ക്ക്‌ നാണമില്ലേ? പൊതുസ്ഥലത്തുവച്ചാണോ മുലയൂട്ടുന്നത്‌ എന്നുള്ള ചോദ്യവും ഉണ്ടാവും. അമേരിക്കയെന്നോ ഇന്ത്യയെന്നോ വ്യത്യാസമില്ലാതെ ലോകമെമ്പാടുമുള്ള സ്‌ത്രീകള്‍ ബ്രെസ്റ്റ്‌ ഫീഡ്‌ ഷെയ്‌മിങ്ങിനു വിധേയരാകാറുണ്ട്‌. പൊതുസ്ഥലത്തുവച്ച്‌ കുഞ്ഞുങ്ങള്‍ക്ക്‌ പാല്‍ നല്‍കുന്നതില്‍ ലജ്ജിക്കേണ്ടതിലെന്ന സന്ദേശവുമായി വീഡിയോ പുറത്തുവന്നു. ഇത്തരംകാര്യങ്ങളില്‍ എതിര്‍ക്കുന്നവര്‍ക്കുള്ള മറുപടിയാണ്‌ വീഡിയോ. ഇതിനോടകം ആറുകോടിയിലധികം ആളുകള്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. എട്ടുലക്ഷത്തോളം പേര്‍ ഈ വീഡിയോ ഷെയര്‍ ചെയ്‌തു. 21000 കമന്റുകളും ഉണ്ട്‌. മൂന്നരലക്ഷത്തോളം ആളുകള്‍ റിയാക്ഷന്‍ രേഖപ്പെടുത്തി. കുഞ്ഞിന്റെ ആരോഗ്യത്തിന്‌ ഏറ്റവും നല്ലത്‌ അമ്മയുടെ പാലാണെന്ന വസ്‌തുത തിരിച്ചറിയാത്തവരാണ്‌ തുറിച്ചുനോട്ടക്കാരും വിമര്‍ശനം നടത്തുന്നവരും. പുരുഷന്മാരുടെ പെര്‍ഫ്യൂമുകളുടെയും വസ്‌ത്രങ്ങളുടെയും പരസ്യത്തില്‍ പ്രത്യക്ഷപ്പെടുന്ന സ്‌ത്രീകള്‍ മാറ്‌ കാണിക്കുമ്പോള്‍ ഇത്തരക്കാര്‍ക്ക്‌ ഒരു പ്രശ്‌നവുമില്ല എന്നത്‌ ചൂണ്ടികാണിക്കേണ്ട കാര്യംതന്നെയാണ്‌.