Breaking News

Trending right now:
Description
 
Sep 25, 2016

50 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റ് വീക്കത്തിനുള്ള സാധ്യതകള്‍ കൂടുതല്‍ : വിദഗ്ധര്‍

image

കൊച്ചി: അന്‍പത് വയസ് പിന്നിട്ട പുരുഷന്‍മാരില്‍ പ്രോസ്‌റ്റേറ്റ് വീക്കത്തിനുള്ള സാധ്യത വര്‍ദ്ധിച്ചുവരുതായി യൂറോളജി വിദഗ്ധര്‍. പ്രോസ്‌റ്റേറ്റ് കാന്‍സറിന്റെ നിരക്കിലും 2.5% വര്‍ധനവ് ഉണ്ടായതായി ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ പുരുഷന്‍മാരില്‍ കണ്ടുവരുന്ന അര്‍ബുദ രോഗങ്ങളില്‍ രണ്ടാം സ്ഥാനമാണ് പ്രോസ്‌റ്റേറ്റ് കാന്‍സറിന്. വളരെ സവധാനത്തില്‍ പടരുന്ന അര്‍ബുദമയതിനാല്‍ ഏറെ വൈകിയാവും ഈ രോഗം മിക്കപ്പോഴും തിരിച്ചറിയുക.

സാധാരണയിലും അധികമായി മൂത്രമൊഴിക്കണമെന്ന തോന്നലാണ് പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന്റെ ലക്ഷണങ്ങളില്‍ ഒന്ന്. അതു കൊണ്ടു തന്നെ രാത്രിയില്‍ പലപ്രാവശ്യം ഉണരേണ്ടിവരുന്നു. ഉടന്‍ മൂത്രമൊഴിക്കണമെന്നു തോന്നുന്നതിനാല്‍ അത് മാറ്റിവയ്ക്കാന്‍ സാധിക്കാതെ വരുന്നു. അറിയാതെ മൂത്രം പോകുക, വളരെ കുറച്ച് മാത്രം മൂത്രം പോകുക, മുറിഞ്ഞ് മുറിഞ്ഞ് മൂത്രം പോകുക, മൂത്രമൊഴിക്കുതിനായി ആയാസപ്പെടേണ്ടിവരിക, മൂത്രം പോകുതിനിടെ നിന്നു പോകുകയും വീണ്ടും മൂത്രമൊഴിക്കുകയും ചെയ്യുക തുടങ്ങിയവയാണ് പ്രോസ്‌റ്റേററ് ഗ്രന്ഥിവീക്കത്തിന്റെ മറ്റ് ലക്ഷണങ്ങള്‍.
 
പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക് ആന്റിജന്‍ (പിഎസ്എ) തിരിച്ചറിയുതിനുള്ള ലളിതമായ രക്തപരിശോധനയിലൂടെ വളരെയെളുപ്പത്തില്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം തിരിച്ചറിയാനാകുമെന്ന് ഡോ. സഞ്ജയ് ഭട്ട്, പ്രൊഫസര്‍ & കസള്‍ട്ടന്റ് യൂറോളജിസ്റ്റ്, രാജഗിരി ഹോസ്പിറ്റല്‍, എറണാകുളം പറഞ്ഞു. വീക്കം മാത്രമേയുള്ളോ കാന്‍സറിന്റെ ലക്ഷണങ്ങളുണ്ടോയെതും പരിശോധനയിലൂടെ മനസിലാക്കാം. 

സ്ത്രീകളിലെ സ്തനാര്‍ബുദം പോലെതന്നെ പ്രധാനപ്പെട്ടതാണ് പുരുഷന്മാരിലെ പ്രോസ്‌റ്റേറ്റ് കാന്‍സറെന്ന് ഡോ. ദാമോദരന്‍ നമ്പ്യാര്‍, സീനിയര്‍ കസള്‍ട്ടന്റ്  ഇന്‍ യൂറോളജി & എച്ച്.ഒ.ഡി യൂറോളജി വിഭാഗം, ലിസി ഹോസ്പിറ്റല്‍, എറണാകുളം പറഞ്ഞു. രോഗ ലക്ഷണങ്ങള്‍ പുറത്തു പറയാന്‍ മടിക്കുത് പലപ്പോഴും പ്രശ്‌നമാകാറുണ്ട്. നേരത്തെ രോഗം കണ്ടെത്തുകയും കൃത്യമായ ചികിത്സകള്‍ നടത്തുകയും ചെയ്താല്‍ പ്രോസ്‌റ്റേറ്റിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയും. 

ജീവിതദൈര്‍ഘ്യം വര്‍ദ്ധിക്കുതിന് അനുസരിച്ച് പ്രായമായ പുരുഷന്മാരില്‍ പ്രോസ്‌റ്റേറ്റിന്റെ വീക്കം കാണാനുള്ള സാധ്യത കൂടുതലാണ്. രോഗലക്ഷണങ്ങള്‍ തിരിച്ചറിയുതിനും ശരിയായ ചികിത്സ നടത്തുതിനുമുള്ള ബോധവത്കരണത്തിലൂടെ രോഗത്തെ നിയന്ത്രിക്കാന്‍ സാധിക്കും. പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന് മരുന്നുകള്‍ കഴിച്ചാല്‍ മതിയാകും. ശസ്ത്രക്രിയ, റേഡിയേഷന്‍ തെറാപ്പി, മരുന്നുകള്‍ എിങ്ങനെ പ്രോസ്‌റ്റേറ്റ് കാന്‍സറിന് വിവിധ ചികിത്സകള്‍ ലഭ്യമാണ്.