Breaking News

Trending right now:
Description
 
Sep 24, 2016

സിനിമയില്‍ ലൈംഗിക ചൂഷണം നടക്കുന്നുണ്ടെന്ന്‌ നടി രാധിക ആപ്‌തെ

image സിനിമയില്‍ അഭിനയിപ്പിക്കാമെന്ന വാഗ്‌ദാനം നല്‍കി നടിമാരെ ലൈംഗികമായി ഉപയോഗിക്കാവുന്ന പ്രവണത അടുത്തനാളില്‍ വര്‍ധിച്ചിട്ടുണ്ടെന്ന്‌ ബോളിവുഡില്‍ ശ്രദ്ധനേടിയ നടി രാധിക ആപ്‌തെ വ്യക്തമാക്കി. തനിക്ക്‌ നേരിടേണ്ടിവന്ന ദുരനുഭവം ഇതാണ്‌ ചൂണ്ടിക്കാണിക്കുന്നതെന്നു നടി പറയുന്നു. ഒരുപ്രമുഖ നടനില്‍നിന്നാണ്‌ തനിക്ക്‌ ഇത്തരത്തിലൊരു അനുഭവം ആദ്യം ഉണ്ടായത്‌. സിനിമ ചിത്രീകരണത്തിനിടയില്‍ നടന്‍ ഫോണില്‍ വിളിച്ചു. അയാളുടെ സംസാരം പരിധിവിട്ടതോടെ താന്‍ കയര്‍ത്തു സംസാരിച്ചു. ഈ വിഷയത്തില്‍ അയാള്‍ പിന്നീട്‌ തന്നോട്‌ വഴക്കിടാന്‍ വന്നുവെന്നു നടി പറയുന്നു. മറ്റൊരു അനുഭവം ഉണ്ടായതും നടി പറയുന്നുണ്ട്‌. ഒരിക്കല്‍ ബോളിവുഡ്‌ സിനിമ ചെയ്യുന്നുണ്ടെന്നും അതില്‍ അഭിനയിക്കണമെങ്കില്‍ നിര്‍മാതാവിനെ നേരില്‍ കാണണമെന്നും പറഞ്ഞ്‌ ഒരു ഫോണ്‍ കോള്‍ വന്നു. വെറുംകൂടിക്കാഴ്‌ചയല്ല. നിര്‍മാതാവുമായി കിടക്കപങ്കിടണമെന്ന ആവശ്യമാണ്‌ ഫോണ്‍ചെയ്‌ത ആള്‍ മുന്നോട്ടുവച്ചത്‌. അയാളുടെ ആവശ്യം കേട്ടപ്പോള്‍ ചിരിയാണ്‌ വന്നത്‌. അയാള്‍ക്കും തക്കമറുപടി നല്‍കിയെന്നും രാധിക ആപ്‌തെ വെളിപ്പെടുത്തി. ഇതിനുമുമ്പും ഇത്തരം ചൂഷണങ്ങളെക്കുറിച്ച്‌ പലനടിമാരും തുറന്നുപറഞ്ഞിട്ടുണ്ട്‌. സിനിമ സ്വപ്‌നം കണ്ട്‌ വീടുവിട്ടിറങ്ങുന്ന യുവതികളാണ്‌ ഇത്തരം ചൂഷണങ്ങളില്‍ ഏറെയും അകപ്പെടുന്നത്‌.