Breaking News

Trending right now:
Description
 
Sep 24, 2016

കോയമ്പത്തൂരില്‍ ഹിന്ദുമുന്നണി നേതാവിനെ വെട്ടിക്കൊന്നു

image കോയമ്പത്തൂരിലെ ഹിന്ദുമുന്നണി ജില്ലാനേതാവ്‌ ശശികുമാറിനെ(45) അക്രമികള്‍ വെട്ടിക്കൊന്നു. വ്യാഴാഴ്‌ച അര്‍ധരാത്രിയോടെയാണ്‌ സംഭവം. രാത്രി പതിനൊന്നിനു ശശികുമാര്‍ ബൈക്കില്‍ വീട്ടിലേക്കു വരുമ്പോള്‍ കവുണ്ടംപാളയം സുബ്രഹ്മണ്യംപാളയം റോഡില്‍വച്ച്‌ ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ നാലുപേര്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ദേഹത്ത്‌ 11 വെട്ടുകളേറ്റു. സംഭവത്തില്‍ ആരെയും പിടികൂടാന്‍ പൊലീസിന്‌ കഴിഞ്ഞില്ല. സംഭവവുമായി ബന്ധപ്പെട്ട്‌ ഹിന്ദുമുന്നണി വെള്ളിയാഴ്‌ച നഗരത്തില്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ ്‌വ്യാപക ആക്രമണം അരങ്ങേറി. നിരവധി വാഹനങ്ങള്‍ തകര്‍ത്തു. അര്‍ധ സൈനിക വിഭാഗത്തെയടക്കം ജില്ലയില്‍ വിന്യസിച്ചെങ്കിലും നിരവധി വാഹനങ്ങള്‍ക്കു നേരെ കല്ലേറുണ്ടായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. കേരളത്തില്‍നിന്നു തമിഴ്‌നാട്ടിലേക്കും തിരിച്ചുമുള്ള കെഎസ്‌ആര്‍ടിസി ഉള്‍പ്പെടെയുള്ള ബസ്‌ സര്‍വീസുകള്‍ തടസപ്പെട്ടു. വിവാഹിതനായ ശശികുമാറിന്‌ കുട്ടികളില്ല. സംസ്‌കാരം നടത്തി.