Breaking News

Trending right now:
Description
 
Sep 23, 2016

ബിജെപി ദേശീയ സമിതിക്ക്‌ കോഴിക്കോട്‌ തുടക്കം; അമിത്‌ ഷാ എത്തി

image ബിജെപി ദേശീയ സമിതി സമ്മേളനത്തിന്‌ കോഴിക്കോട്‌ ഇന്ന്‌ കൊടി ഉയരും. ദീനദയാല്‍ ഉപാധ്യായയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനവും ഇതോടനുബന്ധിച്ച്‌ നടക്കും. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണ തുടര്‍ച്ചയും പാര്‍ട്ടിയുടെ വ്യാപനവും ലക്ഷ്യമിട്ട്‌ സമ്മേളനത്തില്‍ തന്ത്രങ്ങള്‍ മെനയും. ഇന്ത്യാ-പാക്‌ബന്ധം സങ്കീര്‍ണമായ സാഹചര്യത്തില്‍ പാര്‍്‌ട്ടിയുടെയും സര്‍ക്കാരിന്റെ നിലപാടുകളും സമ്മേളനത്തോടെ വ്യക്തമാകും. മൂന്നുദിവസം നടക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രിയുടം ബിജെപിയുടെ മുഴുവന്‍ കേന്ദ്രമന്ത്രിമാരും എംപിമാരും പങ്കെടുക്കും. ഇതോടെ ഈ ദിവസങ്ങളില്‍ ഭരണസിരാകേന്ദ്രമായി കോഴിക്കോട്‌ മാറും. രാജ്യാന്തര, ദേശീയ, പ്രാദേശിക മാധ്യമസ്ഥാപനങ്ങളില്‍നിന്നായി അറുന്നൂറിലേറെ മാധ്യമപ്രവര്‍ത്തകര്‍ ഈ ദിവസങ്ങളില്‍ കോഴിക്കോട്ട്‌ തങ്ങും. വാര്‍ത്താസമ്മേളനങ്ങള്‍ക്കായി പ്രത്യേക മീഡിയറൂമും തയാറാക്കിയിട്ടുണ്ട്‌. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്‌ച എത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായ്‌ക്ക്‌ വന്‍ സ്വീകരണമാണ്‌ പ്രവര്‍ത്തകര്‍ നല്‍കിയത്‌. കോഴിക്കോട്‌ വിമാനത്താവളത്തില്‍നിന്നു പുറത്തേക്കുവന്ന അമിത്‌ഷായെ നിലവിളക്കുനല്‍കിയാണ്‌ വരവേറ്റത്‌. താലപ്പൊലി ഏന്തിയ മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ പുഷ്‌പവര്‍ഷം നടത്തി.

ദേശീയ സമിതി സമ്മേളനത്തിനു മുന്നോടിയായി വെള്ളിയാഴ്‌ച രാവിലെ നടന്ന ദേശീയ ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ അമിത്‌ഷാ അധ്യക്ഷതവഹിച്ചു. സമിതി സമ്മേളനത്തിന്റെ അജന്‍ഡ, പ്രമേയങ്ങള്‍ തുടങ്ങിയ നടപടിക്രമങ്ങള്‍ക്ക്‌ രൂപംനല്‍കി. വൈകിട്ട്‌ മൂന്നുമണിക്ക്‌ ദേശീയ ഭാരവാഹികളുടെ യോഗം നടക്കും. ശനിയാഴ്‌ച ഉച്ചയോടെ പ്രധാനമന്ത്രി നരേന്ദ്രമോദി കോഴിക്കോട്ട്‌ എത്തും. വൈകിട്ട്‌ മൂന്നിന്‌ കടപ്പുറത്ത്‌ നടക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. 10 ലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഞായറാഴ്‌ച വൈകിട്ട്‌ പ്രധാനമന്ത്രി സമാപനപ്രസംഗം നടത്തും. ദീനദയാല്‍ ഉപാധ്യായയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ജന്മശതാബ്ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.