Breaking News

Trending right now:
Description
 
Sep 23, 2016

വടക്കാഞ്ചേരിയില്‍ രോഗിയായ 58കാരിയെ പീഡിപ്പിച്ച രണ്ടുപേര്‍ അറസ്റ്റില്‍

image വടക്കാഞ്ചേരിയില്‍ വൃക്കരോഗവും അര്‍ബുദരോഗവും ബാധിച്ച്‌ കിടപ്പിലായ അമ്പത്തിയെട്ടുകാരിയെ വീടിനുള്ളില്‍ അതിക്രമിച്ചുകയറി പീഡിപ്പിച്ച കേസില്‍ രണ്ടുപേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. വടക്കാഞ്ചേരി മുള്ളൂര്‍ക്കര സ്വദേശികളായ നാരായണന്‍നായര്‍ (65), ഉമ്മര്‍ (50) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവരുടെ അയല്‍വാസിയായ സ്‌ത്രീയാണ്‌ പീഡനത്തിന്‌ ഇരയായത്‌. ഒമ്പത്‌ വര്‍ഷമായി അസുഖം ബാധിച്ച്‌ കിടപ്പിലായിരുന്നു സ്‌ത്രീ. പരസഹായംപോലുമില്ലാതെ എഴുന്നേറ്റുനടക്കാന്‍ വയ്യാത്ത അവസ്ഥ. മകള്‍ക്കൊപ്പമാണ്‌ താമസം. മകളും മരുമകനും വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ്‌ ഇവര്‍ വീടിനുള്ളില്‍ അതിക്രമിച്ചുകടന്നത്‌. സ്‌ത്രീയെ കിടക്കയില്‍നിന്നു താഴേക്കു വലിച്ചിട്ടാണ്‌ പീഡിപ്പിച്ചത്‌. മകള്‍ തിരിച്ചെത്തിയപ്പോള്‍ അവശനിലയില്‍ കണ്ട അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്‌ച ഉച്ചയ്‌ക്കായിരുന്നു സംഭവം. പ്രിതകളെ വൈകുന്നേരം പൊലീസ്‌ അറസ്റ്റു ചെയ്‌തു.