Breaking News

Trending right now:
Description
 
Sep 22, 2016

പ്രധാനമന്ത്രി 24, 25 തീയതികളില്‍ കോഴിക്കോട്ട്‌; വന്‍ സുരക്ഷ

image കോഴിക്കോട്‌ 24, 25 തീയതികളില്‍ നടക്കുന്ന ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും എത്തും. പ്രധാനമന്ത്രി വന്നിറങ്ങുന്ന വിക്രം മൈതാനി, പൊതുസമ്മേളനം നടക്കുന്ന കോഴിക്കോട്‌ കടപ്പുറം, മുഖ്യവേദിയായ സ്വപ്‌നനഗരി, പ്രധാനമന്ത്രി താമസിക്കുന്ന വെസ്റ്റ്‌ഹില്‍ ഗവ.ഗസ്റ്റ്‌ ഹൗസ്‌, ബിജെപിയുടെ പഴയകാല നേതാക്കളെ ആദരിക്കുന്ന സാമൂതിരി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്‌ (എസ്‌പിജി) സുരക്ഷാ ചുമതല ഏറ്റെടുത്തു. പ്രധാനമന്ത്രി രണ്‌ടു ദിവസവും കോഴിക്കോട്ടായതിനാല്‍ സ്വപ്‌നനഗരിയിലാണു അദ്ദേഹത്തിന്റെ ഓഫീസ്‌ പ്രവര്‍ത്തിക്കുക. ഇവിടുത്തെ സൗകര്യങ്ങളും നിര്‍മാണ രീതിയും എസ്‌പിജി സംഘം വിലയിരുത്തി. എസ്‌പിജി സംഘത്തിനൊപ്പം സംസ്ഥാന പോലീസിലെ എസ്‌പിമാരുള്‍പ്പെടെ 3000 ത്തോളം പൊലീസ്‌ സേനാംഗങ്ങളെയും വിന്യസിപ്പിക്കും. ഐജി, ഡിഐജി. എന്നിവര്‍ മേല്‍നോട്ടംവഹിക്കും.