Breaking News

Trending right now:
Description
 
Sep 21, 2016

അര്‍ബുദബാധിതയായ 90 കാരിയെ മാനഭംഗപ്പെടുത്തി

image കൊല്ലം കടയ്‌ക്കലില്‍ വീടിനുള്ളില്‍ അതിക്രമിച്ചു കയറിയ അജ്ഞാതന്‍ അര്‍ബുദബാധിതയായ 90 വയസുകാരിയെ മാനഭംഗപ്പെടുത്തി. അഞ്ചുദിവസംമുമ്പ്‌ നടന്ന സംഭവം ചൊവ്വാഴ്‌ചയാണ്‌ പുറം ലോകം അറിഞ്ഞത്‌. പൊലീസ്‌ വൃദ്ധയുടെ മൊഴിയൊടുത്ത്‌ കേസെടുത്തു. പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ഒറ്റയ്‌ക്കു താമസിച്ചുവരുകയായിരുന്നു വൃദ്ധ. രാത്രി രണ്ടോടെ വീടിന്റെ പിന്‍ഭാഗത്തെ വാതില്‍തകര്‍ത്താണ്‌ അജ്ഞാതന്‍ അകത്തുകടന്നത്‌. വൃദ്ധയെ ഇയാള്‍ കത്തികാട്ടി ഭീഷണിപ്പെടുത്തിയശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവം അടുത്തബന്ധുക്കളെയും പഞ്ചായത്ത്‌ മെമ്പറെയും വൃദ്ധ അറിയിച്ചെങ്കിലും ഇവര്‍ പൊലീസില്‍ പരാതിപ്പെടാന്‍പോലും തയാറായില്ലെന്നു പറയുന്നു. ബന്ധുക്കള്‍ വൃദ്ധയ്‌ക്ക്‌ ചികിത്സ ലഭ്യമാക്കിയതുമില്ല. സംഭവം പുറത്തായതോടെ പൊലീസ്‌ സ്വമേധയ കേസ്‌ എടുക്കുകയായിരുന്നു. പീഡിപ്പിച്ച ആളെ അറിയാമെന്നാണ്‌ വൃദ്ധ പറയുന്നത്‌. ഇക്കാര്യം പൊലീസിന്‌ മൊഴിനല്‍കിയിട്ടുണ്ട്‌. വൃദ്ധയുടെ സ്വത്ത്‌ തട്ടിയെടുക്കാന്‍ ശ്രമം നടക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്‌.