Breaking News

Trending right now:
Description
 
Sep 21, 2016

ശുചിത്വ കേരളത്തിന്‌ നിര്‍മല്‍ ഭാഗ്യക്കുറി

image സംസ്ഥാനത്ത്‌ ശുചിത്വം, ജൈവപച്ചക്കറി, മാലിന്യ സംസ്‌കരണം എന്നിവ ഉള്‍പ്പെടുത്തി ശുചിത്വ കേരളത്തിന്‌ നിര്‍മല്‍ ദൈ്വവാരിക ഭാഗ്യക്കുറി പുറത്തിറക്കി. ഹരിതകേരളം എന്ന സര്‍ക്കാരിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രധാന കാല്‍വയ്‌പാണിത്‌. വര്‍ഷം 200 കോടിയോളം രൂപയാണ്‌ ലോട്ടറിയില്‍നിന്നു പ്രതീക്ഷിക്കുന്ന വരുമാനം. ഈ തുക കാരുണ്യ ഭാഗ്യക്കുറിയുടെ മാതൃകയില്‍ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കും. എല്ലാ ലോട്ടറി ടിക്കറ്റിലും ശുചിത്വസന്ദേശം ഉണ്ടാകും. ലോട്ടറിയുടെ പ്രകാശനം ധനമന്ത്രി തോമസ്‌ ഐസക്‌ ശുചിത്വ മിഷന്‍ എക്‌സിക്യുട്ടീവ്‌ ഡയറക്ടര്‍ ഡോ.യു. വാസുകിക്ക്‌ നല്‍കി നിര്‍വഹിച്ചു. മാലിന്യം സംസ്‌കരിക്കാനുള്ള ശീലത്തിലൂടെ മാലിന്യ സംസ്‌കരണ വിപ്ലവം ഉണ്ടാകാനായി എല്ലാവരും സഹകരിക്കണമെന്നും ഡോ. യു.വാസുകി പറഞ്ഞു. നിര്‍മല്‍ ഭാഗ്യക്കുറി പരസ്യചിത്രം സംവിധാനം ചെയ്‌ത സംവിധായകന്‍ പ്രിയനന്ദനന്‍, ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡംഗം ജമാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ലോട്ടറിയുടെ ആദ്യ നറുക്കെടുപ്പ്‌ ഒക്ടോബര്‍ ഏഴിന്‌ നടക്കും. തുടര്‍ന്ന്‌ ഒന്നിടവിട്ട വെള്ളിയാഴ്‌ചകളില്‍ ലോട്ടറി നറുക്കെടുക്കും. 100 രൂപയാണ്‌ ടിക്കറ്റ്‌ വില. ഒന്നാം സമ്മാനം മൂന്നുകോടി രൂപയാണ്‌.