Breaking News

Trending right now:
Description
 
Sep 19, 2016

തെരുവുനായയുടെ കടിയേറ്റ നാടോടി സ്‌ത്രീ പേയിളകി മരിച്ചു

image തെരുവുനായ കടിയേറ്റ്‌ പേവിഷബാധയ്‌ക്ക്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലിരുന്ന നാടോടിസ്‌ത്രീ മരിച്ചു. കടലുണ്ടി പഞ്ചായത്തിലെ മണ്ണൂര്‍ കെഎസ്‌ഇബി ഓഫീസ്‌ പരിസരത്ത്‌ കഴിയുന്ന തമിഴ്‌നാട്‌ സ്വദേശി അറുമുഖന്റെ ഭാര്യ ലക്ഷ്‌മി(40) ആണു മരിച്ചത്‌. ഒരാഴ്‌ച മുമ്പ്‌ മണ്ണൂര്‍ വളവിലെ കടവരാന്തയില്‍വച്ചാണു തെരുവുനായയുടെ കടിയേറ്റത്‌. പേവിഷബാധയുടെ ലക്ഷണത്തെ തുടര്‍ന്ന്‌ കഴിഞ്ഞദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പേവിഷബാധയെത്തുടര്‍ന്നാണു മരണമെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കടലുണ്ടി പഞ്ചായത്തിന്റെ നേതൃത്വത്തിലാണ്‌ ലക്ഷ്‌മിയുടെ സംസ്‌കാരം നടത്തിയത്‌.