Breaking News

Trending right now:
Description
 
Sep 19, 2016

കൊച്ചിയില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭം: മൂന്നുപേര്‍ അറസ്റ്റില്‍

image ഇടനിലക്കാരന്‍ വഴി ബംഗളൂരുവില്‍നിന്നു കടത്തിക്കൊണ്ടുവന്ന കൊല്‍ക്കത്തസ്വദേശിനിയ പെണ്‍കുട്ടിയെ ഉപയോഗിച്ച്‌ എറണാകുളം കെഎസ്‌ആര്‍ടിസി ബസ്‌ സ്റ്റാന്‍ഡിനു സമീപത്തെ സിറ്റി ലോഡ്‌ജ്‌ കേന്ദ്രീകരിച്ച്‌ പെണ്‍വാണിഭം നടത്തിവന്ന മൂന്നുപേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. പെണ്‍വാണിഭ കേന്ദ്രം നടത്തിപ്പുകാരന്‍ വൈറ്റില പൊന്നുരുന്നി ആനാത്തുരുത്തില്‍ ജോണി ജോസഫ്‌ (അജി ജോണ്‍-42), ലോഡ്‌ജ്‌ ഉടമകളായ കൊട്ടാരക്കര കിഴക്കേത്തെരുവ്‌ തെങ്ങുവിള റെജി മാത്യു (32), മൈനാഗപ്പള്ളി കടപ്പ ലാല്‍ഭവനില്‍ മനീഷ്‌ ലാല്‍ (27) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇവരെ റിമാന്‍ഡ്‌ ചെയ്‌തു. ലോഡ്‌ജില്‍നിന്നു പൊലീസ്‌ രക്ഷപ്പെടുത്തിയ പെണ്‍കുട്ടിക്ക്‌ പ്രായപൂര്‍ത്തിയായോ എന്നുകണ്ടെത്താന്‍ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയമാക്കും. ഇടനിലക്കാരനെ കസ്‌റ്റഡിയിലെടുക്കാന്‍ പൊലീസ്‌ ബംഗളൂരുവിലേക്ക്‌ തിരിച്ചിട്ടുണ്ട്‌. ജോലി വാഗ്‌ദാനം ചെയ്‌താണ്‌ സംഘം പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുവന്നത്‌. ലൊക്കാന്റോ എന്ന വെബ്‌സൈറ്റ്‌ വഴി പരസ്യം നല്‍കിയാണ്‌ ഇവര്‍ ഇടപാടുകാരെ എത്തിച്ചിരുന്നത്‌. ഇടപാടുകാരില്‍നിന്നു വന്‍തുക കൈപ്പറ്റിയിരുന്നതായി പ്രതികള്‍ സമ്മതിച്ചതായി പൊലീസ്‌ പറഞ്ഞു. ബെംഗളൂരിലെ പെണ്‍വാണിഭ മാഫിയയുടെ വലയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ 25,000 രൂപ ഇടനിലക്കാരനു നല്‍കിയാണ്‌ അഞ്ചുദിവസത്തേക്ക്‌ കൊച്ചിയില്‍ എത്തിച്ചത്‌. ഓണ്‍ലൈന്‍വഴി പരിചയപ്പെടുന്നവരെ പ്രലോഭിപ്പിച്ച്‌ ലോഡ്‌ജിലേക്കു വിളിച്ചുവരുത്തിയായിരുന്നു ഇടപാട്‌. കൂടുതല്‍ പെണ്‍കുട്ടികള്‍ പ്രതികളുടെ വലയില്‍ അകപ്പെട്ടിട്ടുള്ളതായി പൊലീസിന്‌ വിവരം ലഭിച്ചു.