Breaking News

Trending right now:
Description
 
Sep 19, 2016

പശുക്കടവില്‍ മലവെള്ളപ്പാച്ചിലില്‍ ആറുപേര്‍ ഒലിച്ചുപോയി; മൂന്നുപേരുടെ മൃതദേഹംകിട്ടി

image കോഴിക്കോട്‌ ജില്ലയില്‍ പശുക്കടവ്‌ തൃക്കണ്ടൂര്‍ കടന്തറപ്പുഴയില്‍ അപ്രതീക്ഷിതമായി ഉണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയ ആറുപേരില്‍ മൂന്നുപേരുടെ മൃതദേഹം കണ്ടെടുത്തു. കോതോട്‌ പാറക്കല്‍ രാമകൃഷ്‌ണന്റെ മകന്‍ രജീഷിന്റെ മൃതദേഹം ഞായറാഴ്‌ച രാത്രിയിലും കക്കുഴി കുന്നുമ്മല്‍ കോതോട്‌ മരത്തോങ്കര സ്വദേശി ഷൈന്‍ ശശി(19), മറ്റൊരു യുവാവ്‌ എന്നിവരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്‌ച രാവിലെയുമാണ്‌ കണ്ടെത്തിയത്‌. കാണാതായ മൂന്നു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്‌. പുഴയില്‍ കുളിക്കാന്‍ എത്തിയ സുഹൃത്തുക്കളാണ്‌ ഒഴുക്കില്‍പെട്ടത്‌. മൊത്തം ഒമ്പത്‌ പേരുണ്ടായിരുന്നു. മൂന്നുപേരെ രക്ഷപ്പെടുത്തി. വയനാട്‌ ജില്ലയിലെ മാവട്ട വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയതാണ്‌ പുഴയില്‍ പെട്ടെന്ന്‌ ജലനിരപ്പ്‌ ഉയര്‍ന്നതും ശക്തമായ ഒഴുക്കുണ്ടായതും. ഞായറാഴ്‌ച വൈകുന്നേരമാണ്‌ അത്യാഹിതം. കനത്ത മഴവെള്ളപ്പാച്ചിലും പാറക്കെട്ടും കാരണം പുഴയില്‍ ഇറങ്ങി തിരച്ചില്‍ നടത്താന്‍ പ്രയാസം നേരിട്ടു. അഗ്നിശമനസേന, പൊലീസ്‌, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവര്‍ത്തനം നടന്നത്‌. കാണാതായ മൂന്നുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്‌.