Breaking News

Trending right now:
Description
 
Sep 18, 2016

പ്രിയങ്കയുടെ അവയവങ്ങള്‍ ഇനി മൂന്നുപേരില്‍ ജീവന്റെ തുടിപ്പുകളാകും

image ചിറ്റാറിലെ ആകാശത്തൊട്ടില്‍ ദുരന്തത്തില്‍പെട്ട്‌ ചികിത്സയിലിരിക്കെ മരിച്ച ചിറ്റാര്‍ കൂത്താട്ടുകുളം കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്കയുടെ (15) ആന്തരികാവയവങ്ങള്‍ ഇനി മൂന്നുപേരില്‍ ജീവന്റെ തുടിപ്പുകളാകും. കരള്‍, രണ്ടുവൃക്കകള്‍ എന്നിവ ഇന്നലെ ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തു. തിരുവനന്തപുരം കിംസ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി സാബുവിനാണ്‌ കരള്‍ തുന്നിച്ചേര്‍ത്തത്‌. രണ്ട്‌ വൃക്കകള്‍ മൃതസഞ്‌ജീവിനി ഏറ്റെടുത്തു. രണ്ടുപേര്‍ക്ക്‌ വൃക്കകള്‍ നല്‍കും. കഴിഞ്ഞ എട്ടിന്‌ അപകടത്തില്‍പ്പെട്ട്‌ അബോധാവസ്ഥയില്‍ തിരുവല്ല പുഷ്‌പഗിരി മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗത്തില്‍ കഴിഞ്ഞിരുന്ന പ്രിയങ്കയുടെ മസ്‌തിഷ്‌ക മരണം വെള്ളിയാഴ്‌ച രാത്രി 10.45 ഓടെയാണ്‌ സ്ഥിരീകരിച്ചത്‌. മസ്‌തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തേക്കുറിച്ച്‌ ആലോചന തുടങ്ങി. മാതാപിതാക്കളായ സജി കുളത്തുങ്കലും ബിന്ദുവും ഇതിനു സമ്മതം നല്‍കിയതോടെയാണ്‌ അവയവങ്ങള്‍ ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തത്‌. പ്രിയങ്കയുടെ സഹോദരന്‍ അലനും (അഞ്ച്‌) ഈ ്‌അപകടത്തില്‍ മരിച്ചു. മതിയായ സുരക്ഷയില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ആകാശത്തൊട്ടിലില്‍നിന്ന്‌ മുപ്പതടിയോളം ഉയരത്തില്‍നിന്ന്‌ ആദ്യം അലനും പിന്നീട്‌ പ്രിയങ്കയും താഴെ വീഴുകയായിരുന്നു. സംഭവത്തില്‍ ആറുപേരെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരുന്നു.