Breaking News

Trending right now:
Description
 
Sep 17, 2016

ജയന്റ്‌ വീലില്‍ നിന്ന്‌ വീണു ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു

image പത്തനംതിട്ടയില്‍ നടന്നുവന്ന കാര്‍ണിവലിനിടെ ജയന്റ്‌ വീലില്‍ നിന്ന്‌ വീണു പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകള്‍ പ്രിയങ്ക (14) മരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്‌ച രാവിലെയാണ്‌ മരണം. ചിറ്റാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാര്‍ഥിനിയായിരുന്നു പ്രിയങ്ക. പ്രിയങ്കയുടെ സഹോദരന്‍ അലന്‍ (അഞ്ച്‌) സംഭവദിവസംതന്നെ മരണമടഞ്ഞിരുന്നു. സെപ്‌തംബര്‍ എട്ടിന്‌ രാത്രിയിലാണ്‌ അപകടം ഉണ്ടായത്‌. കറങ്ങിക്കൊണ്ടിരുന്ന ആകാശവീലില്‍നിന്ന്‌ പിടിവിട്ട്‌ അലന്‍ താഴേയ്‌ക്ക്‌ പതിക്കുന്നതുകണ്ട്‌ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ സഹോദരി പ്രിയങ്ക അപകടത്തില്‍പെട്ടത്‌. കുട്ടികള്‍ തലയടിച്ചാണ്‌ വീണത്‌. ഈ സമയം മാതാപിതാക്കള്‍ മൈതാനത്തുണ്ടായിരുന്നു. ഓടിക്കൂടിയവരാണ്‌ ആശുപത്രിയില്‍ എത്തിച്ചത്‌.