Breaking News

Trending right now:
Description
 
Sep 17, 2016

പ്രിയദര്‍ശനും ലിസിയും വിവാഹമോചിതരായി

image സംവിധായകന്‍ പ്രിയദര്‍ശനും നടി ലിസിയും വിവാഹബന്ധം നിയമപരമായി വേര്‍പിരിഞ്ഞു. ഉഭയസമ്മതപ്രകാരം ഇരുവരും നല്‍കിയ ഹര്‍ജിയിലാണ്‌ ചെന്നൈ കുടുംബക്കോടതി വിവാഹമോചനം അനുവദിച്ചത്‌. കോടതിയില്‍ ഹാജരായ ഇരുവരും വെള്ളിയാഴ്‌ച ഇതുസംബന്ധിച്ച്‌ അന്തിമരേഖകളില്‍ ഒപ്പുവച്ചു. വിവാഹമോചന നടപടികള്‍ പൂര്‍ത്തിയാക്കിയതായി ലിസി പിന്നീട്‌ വ്യക്തമാക്കി. പ്രിയദര്‍ശനെതിരെ ലിസി ഗാര്‍ഹിക പീഡനക്കേസ്‌ നല്‍കുകയായിരുന്നു. ഈ കേസ്‌ ഒത്തുതീര്‍പ്പിലെത്തുകയും ചെയ്‌തു. രണ്ടുപേരും സ്വത്തുകള്‍ പങ്കുവച്ചതോടെയാണ്‌ ഗാര്‍ഹിക പീഡനക്കേസ്‌ ലിസി പിന്‍വലിച്ചത്‌. പിന്നീട്‌ പരസ്‌പര സമ്മതപ്രകാരം ഹര്‍ജി നല്‍കുകയുമായിരുന്നു. 24വര്‍ഷത്തെ ദാമ്പത്യജീവിതത്തിനുശേഷം കഴിഞ്ഞവര്‍ഷമാണ്‌ ലസി വിവാഹമോചനം ആവശ്യപ്പെട്ട്‌ കുടുംബക്കോടതിയെ സമീപിച്ചത്‌. പ്രണയവിവാഹമായിരുന്നു ഇരുവരുടെയും.