Breaking News

Trending right now:
Description
 
Sep 16, 2016

ബോംബ്‌ ഭീഷണി: അമൃത, രാജ്യറാണി എക്‌സ്‌പ്രസ്‌ പരിശോധിച്ചു

image തിരുവനന്തപുരം-പാലക്കാട്‌ അമൃത, തിരുവനന്തപുരം-നിലമ്പൂര്‍ രാജ്യറാണി എക്‌സ്‌പ്രസുകളില്‍ ബോംബ്‌ ഭീഷണി. ഇതേതുടര്‍ന്ന്‌ രണ്ടു ട്രെയിനുകളും ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട്‌ ബോംബ്‌ സ്‌ക്വാഡും ആര്‍പിഎഫും പരിശോധന നടത്തി. ഇന്നു രാവിലെയാണ്‌ സംഭവം. പരിശോധന പ്ലാറ്റ്‌ഫോമില്‍വച്ചായതിനാല്‍ മറ്റു ട്രെയിനുകളുടെ സമയക്രമത്തില്‍ മാറ്റം ഉണ്ടായില്ല. ട്രെയിനുകളില്‍ ബോംബുവച്ചിട്ടുണ്ടെന്നു മറ്റൊരു യുവാവ്‌ ഫോണില്‍ വിളിച്ചുപറയുന്നത്‌ കേട്ടുവെന്ന്‌ രാജ്യറാണി എക്‌സ്‌പ്രസിലെ യാത്രക്കാരനായ യുവാവ്‌ പൊലീസിനെ അറിയിക്കുകയായിരുന്നു. തന്റെ ഫോണ്‍വാങ്ങി മൂന്നു നമ്പറുകളിലേക്ക്‌ വിളിച്ചുവെന്നും ബോംബ്‌ വച്ചതായി ഫോണില്‍ അറിയിക്കുകയുമായിരുന്നു. ഫോണ്‍ ചെയ്‌തയാള്‍ തൃശൂരില്‍ ഇറങ്ങി. ട്രെയിന്‍ ഷൊര്‍ണൂര്‍ എത്തിയപ്പോഴാണ്‌ ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയത്‌. ഇതോടെ രണ്ടു ട്രെയിനുകളും സ്‌റ്റേഷനില്‍ പിടിച്ചിട്ടു ഡോഗ്‌ സ്‌ക്വാഡും റയില്‍വേ പൊലീസും സംയുക്തമായി പരിശോധന നടത്തി. എന്നാല്‍ സംശയകരമായ യാതൊന്നും കണ്ടെത്തിയില്ലെന്നാണ്‌ വിവരം. യുവാവ്‌ വിളിച്ച നമ്പരുകള്‍ പൊലീസ്‌ പരിശോധിച്ചുവരുകയാണ്‌. ഇത്തരത്തിലൊരു ഭീഷണിമുഴക്കിയ യുവാവ്‌ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നു പൊലീസ്‌ സംശയിക്കുന്നുണ്ട്‌.