Breaking News

Trending right now:
Description
 
Sep 16, 2016

ഇതു നെഞ്ചുപൊട്ടുന്ന വിധി; ജീവനുള്ള കാലത്തോളം പൊരുതും: സൗമ്യയുടെ അമ്മ

image സുപ്രീംകോടതി വിധി ആയിരം ഗോവിന്ദച്ചാമിമാരെ സൃഷ്ടിക്കുമെന്നു കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ സുമതി. ഗോവിന്ദച്ചാമിക്കു തൂക്കുകയര്‍തന്നെവേണം. അതിന്‌ ഈ ജീവനുള്ള കാലത്തോളം താന്‍ പൊരുതും. ഒന്നുമറിയാത്ത വക്കീലിനെക്കൊണ്ടു കേസ്‌ കൈകാര്യം ചെയ്യിച്ചതു മൂലമാണ്‌ ഇത്രയും നീചമായ കൊലപാതകം ചെയ്‌തയാളുടെ വധശിക്ഷ സുപ്രീംകോടതി ഇളവു ചെയ്‌തതെന്നു സുമതി വ്യക്തമാക്കി. സുപ്രീംകോടതിയുടെ വിധി വീട്ടിലിരുന്നു ചാനലുകളിലൂടെ കേട്ടറിഞ്ഞ സുമതി പൊട്ടിക്കരഞ്ഞുകൊണ്ടാണ്‌ ഇങ്ങനെ പ്രതികരിച്ചത്‌. നെഞ്ചു പൊട്ടുന്ന വിധിയാണിത്‌. നീതിക്കായി താന്‍ ഏതറ്റംവരെയും പോകും. എറണാകുളത്തുനിന്ന്‌ ഉച്ചഭക്ഷണം കഴിക്കാന്‍പോലും സമയമില്ലാതെ ജോലി കഴിഞ്ഞു കൊച്ചിന്‍ പാസഞ്ചറില്‌ കയറിയതാണ്‌ അവള്‍. വിശന്നു തളര്‍ന്നിരുന്ന അവളെയാണ്‌ അയാള്‍ ക്രൂരമായി കൊന്നത്‌. സുപ്രീം കോടതിയില്‍നിന്ന്‌ ഇതു പ്രതീക്ഷിച്ചില്ല. വളരെ ദുഃഖമുള്ള കാര്യമാണ്‌. ഹൈക്കോടതിയില്‍ വാദിച്ച വക്കീലിനെക്കൊണ്ടുതന്നെ വാദിപ്പിച്ചാല്‍ മതിയായിരുന്നു. വക്കീലിനെ മാറ്റിയതു ഞാനറിഞ്ഞില്ല. ഭരണം മാറിയപ്പോഴുണ്ടായതാണ്‌. ഇനി എന്തുചെയ്യാനാകുമെന്ന്‌ അറിയില്ല. മനസാക്ഷിയുള്ളവരുടെ പിന്തുണ നല്‍കുന്ന ശക്തിയാണു ഞാനിന്നു ജീവിക്കുന്നത്‌. അടുത്തദിവസം മുഖ്യമന്ത്രിയെ കാണുമെന്നു സുമതി പറഞ്ഞു.