Breaking News

Trending right now:
Description
 
Sep 15, 2016

അഭിരുചിയുണ്ടോ? പോത്ത്‌പട്ടാളത്തില്‍ അഭിനയിക്കാം

image
കൊച്ചി: മികച്ച ഡോക്യുമെന്ററികളും ഷോര്‍ട്ട്‌ഫിലിമുകളും സംവിധാനം ചെയ്‌ത്‌ ശ്രദ്ധനേടിയ വാള്‍ട്ടര്‍ ഡിക്രൂസിന്റെ സംവിധാനത്തില്‍ ഡവലപ്‌മെന്റ്‌ മീഡിയ നിര്‍മിക്കുന്ന പോത്ത്‌പട്ടാളം എന്ന സിനിമയിലേയ്‌ക്ക്‌ പുതുമുഖ നടീനടന്മാരെ ക്ഷണിക്കുന്നു. 

അഭിനേതാക്കളെ തെരഞ്ഞെടുക്കാനായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ എന്നിവിടങ്ങളില്‍ സ്‌ക്രീന്‍ ടെസ്‌റ്റുകള്‍ നടത്തും. ആദ്യസ്‌ക്രീന്‍ ടെസ്‌റ്റ്‌ ഒക്ടോബര്‍ ആദ്യവാരത്തിലാണ്‌. 

ഇരുപതിനും മുപ്പതിനും മധ്യേ പ്രായമുള്ള യുവതീയുവാക്കള്‍ക്ക്‌ അപേക്ഷിക്കാം. ബയോഡേറ്റയും ഫോട്ടോഗ്രാഫുകളും സഹിതം സെപ്‌റ്റംബര്‍ 30-ന്‌ മുമ്പായി അപേക്ഷിക്കണം. ഇമെയില്‍: castingcall816@gmail.com