Breaking News

Trending right now:
Description
 
Sep 15, 2016

തളിപ്പറമ്പില്‍ യുവാവിന്റെ കൊലപാതകം: വിദേശത്തേക്ക്‌ കടന്ന പ്രതി പിടിയില്‍

image തളിപ്പറമ്പ്‌ കുറ്റിക്കോലില്‍ കഴിഞ്ഞദിവസം യുവാവിനെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസിലെ പ്രതി ബക്കളം സ്വദേശി രാകേഷ്‌ പൊലീസ്‌ പിടിയിലായി. കൊലപാതകത്തിനു ശേഷം വിദേശത്തേക്കു കടന്ന പ്രതി തിരികെ നാട്ടിലെത്തുന്നതായി അറിഞ്ഞ പൊലീസ്‌ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബുധനാഴ്‌ച രാത്രിയിലാണ്‌ രാകേഷ്‌ പിടിയിലായത്‌. കുറ്റിക്കോല്‍ പുതിയപുരയില്‍ രജീഷാണ്‌ (34) കൊല്ലപ്പെട്ടത്‌. കഴിഞ്ഞ ആറിനായിരുന്നു സംഭവം. കൊലപാതകത്തിനു സൗദിയിലുള്ള സഹോദരന്റെ അടുത്തേക്കാണ്‌ പ്രതി രക്ഷപ്പെട്ടത്‌. ഇവിടെനിന്നും സഹോദരന്‍ മുന്‍കൈയെടുത്താണ്‌ തിരികെ അയച്ചതെന്നാണ്‌ വിവരം. ദേശീയപാതയില്‍ ബക്കളം നെല്ലിയോട്ട്‌ ക്ഷേത്രത്തിന്‌ സമീപം ഉപയോഗശൂന്യമായ കിണറ്റില്‍ കമിഴ്‌ന്നു കിടക്കുന്ന നിലയിലാണ്‌ രജീഷിന്റെ മൃതദേഹം കണ്ടത്‌. മൃതദേഹം അഴുകിയനിലയിലായിരുന്നു. രജീഷിനെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ്‌ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയത്‌. രജീഷിന്റെ സുഹൃത്താണ്‌ പൊലീസ്‌ പിടിയിലായ രാകേഷ്‌.