Breaking News

Trending right now:
Description
 
Sep 15, 2016

ഓണക്കാലത്ത്‌ കുടിച്ചുതീര്‍ത്തത്‌ 410 കോടിയുടെ മദ്യം

image സംസ്ഥാനത്ത്‌ ഓണക്കാലത്തെ മദ്യവില്‍പ്പനയില്‍ കഴിഞ്ഞവര്‍ഷത്തെക്കാള്‍ വര്‍ധന. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 15.99 ശതമാനം വര്‍ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ എട്ടുദിവസംകൊണ്ട്‌ 409.55 കോടി രൂപയുടെ മദ്യമാണ്‌ ബിവറേജസ്‌ കോര്‍പ്പറേഷന്‍ വിറ്റത്‌. കഴിഞ്ഞ വര്‍ഷം 353.08 കോടി രൂപയുടെ മദ്യം വിറ്റ സ്ഥാനത്താണിത്‌. ഈ മാസം ഒന്നുമുതല്‍ ഉത്രാടദിനം വരെയുള്ള 13 ദിവസംകൊണ്ട്‌ ബിവറേജസ്‌ വഴി വിറ്റത്‌ 532.34 കോടി രൂപയുടെ മദ്യമാണ്‌. ഇത്തവണ ഉത്രാടദിനത്തില്‍ മാത്രം 58.01 കോടി രൂപയുടെ മദ്യം വിറ്റു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത്‌ 59 കോടിയായിരുന്നു. ഉത്രാടദിനത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്‌ ഇരിങ്ങാലക്കുടയിലാണ്‌. ഓണക്കാലത്താകെ 53.84 ലക്ഷം രൂപയുടെ മദ്യമാണ്‌ ഇവിടെ വിറ്റത്‌. കഴിഞ്ഞവര്‍ഷം കൂടുതല്‍ മദ്യം വിറ്റ ചാലക്കുടിയില്‍ ഇപ്രാവശ്യം ഉത്രാടത്തിലെ വി്‌ല്‍പന 40 ലക്ഷമാണ്‌. വരുമാനത്തില്‍ വര്‍ധനവുണ്ടായെങ്കിലും മദ്യത്തിന്റെ വില വര്‍ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ മദ്യ ഉപഭോഗത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.