Breaking News

Trending right now:
Description
 
Sep 13, 2016

വിഷമല്ലെന്ന്‌ തെളിയിക്കാന്‍ മരുന്ന്‌ കഴിച്ച ഡോക്ടര്‍ ശരീരം തളര്‍ന്നു മരിച്ചു

image കുറിച്ചു നല്‍കിയ മരുന്നിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനായി കഴിച്ചുനോക്കിയതിനെത്തുടര്‍ന്ന്‌ കഴിഞ്ഞ ഒമ്പതുവര്‍ഷമായി അബോധാവസ്ഥയില്‍ കഴിയുകയും ശരീരം തളര്‍ന്നുപോവുകയും ചെയ്‌ത ആയുര്‍വേദ ഡോക്‌ടര്‍ മരിച്ചു. മൂവാറ്റുപുഴ പായിപ്ര പണ്ടിരിയില്‍ ഡോ.പി.എ. ബൈജു (47) ആണു മരിച്ചത്‌. ബൈസണ്‍വാലി ഗവ. ആയുര്‍വേദാശുപത്രിയില്‍ ഡോക്‌ടറായി സേവനം ചെയ്‌തുവരുന്നതിനിടെ 2007 ജനുവരി 24 നായിരുന്നു സംഭവം. ആശുപത്രിയില്‍ സന്ധിവേദനയ്‌ക്കു ചികിത്സ തേടിയെത്തിയെ ബൈസണ്‍വാലി കാര്യംകുന്നേല്‍ രാജപ്പന്റെ ഭാര്യ ശാന്തയ്‌ക്ക്‌ ഡോക്‌ടര്‍ കഷായം നല്‍കി. വീട്ടിലെത്തിയ ശേഷം മരുന്നു കഴിച്ച ശാന്ത അബോധാവസ്ഥയിലായെന്നും മരുന്നില്‍ വിഷം ചേര്‍ന്നതായും ആരോപണം ഉണ്ടായി. ബന്ധുക്കള്‍ മരുന്നുമായി ആശുപത്രിയിലെത്തി ഡോക്‌ടറോടു വിവരം പറഞ്ഞു. എന്നാല്‍, താന്‍ നല്‍കിയ മരുന്നിനു യാതൊരു കുഴപ്പവുമില്ലെന്ന്‌ അറിയിച്ച ഡോക്‌ടര്‍ നാട്ടുകാരുടെ മുന്നില്‍വച്ചു ബന്ധുക്കള്‍ കൊണ്ടുവന്ന മരുന്നു വാങ്ങി കുടിച്ചു. ഉടനെ തളര്‍ന്നുവീണ ബൈജു പിന്നീട്‌ സംസാരിച്ചിട്ടില്ല. ശരീരത്തിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെടുകയും ചെയ്‌തു. അബോധാവസ്ഥയിലിരിക്കെയാണ്‌ മരണം സംഭവിച്ചത്‌. ഓര്‍ഗാനോ ഫോസ്‌ഫറസ്‌ എന്ന വിഷത്തിന്റെ സാന്നിധ്യമാണ്‌ ബൈജുവിന്റെ രോഗാവസ്ഥയ്‌ക്കു കാരണമെന്നു പിന്നീട്‌ തെളിഞ്ഞു.കഷായത്തില്‍ വിഷം ചേര്‍ത്തതിന്‌ ശാന്തയുടെ ഭര്‍ത്താവ്‌ രാജപ്പന്‍ അറസ്റ്റിലാവുകയും ചെയ്‌തു. ആശുപത്രിയില്‍നിന്നു കൊണ്ടുവന്ന മരുന്നില്‍ ശാന്തയറിയാതെ രാജപ്പന്‍ ഏലത്തിന്‌ അടിക്കുന്ന വിഷം കലര്‍ത്തിയിരുന്നുവെന്ന്‌ അന്വേഷണത്തില്‍ പൊലീസ്‌ കണ്ടെത്തിയിരുന്നു. കുടുംബവഴക്കാണ്‌ രാജപ്പനെക്കൊണ്ട്‌ ഇത്തരത്തില്‍ ചെയ്യിച്ചത്‌. പോലീസ്‌ അന്വേഷണത്തില്‍ കണെ്‌ടത്തിയത്‌. . മരുന്നു കഴിച്ച ശാന്തയ്‌ക്ക്‌ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാതിരുന്നതും പൊലീസിന്‌ സംശയം ഉണ്ടാക്കിയിരുന്നു.