Breaking News

Trending right now:
Description
 
Sep 13, 2016

തൊടുപുഴയില്‍ ദമ്പതികളെ കെട്ടിയിട്ട്‌ 1.70 ലക്ഷം രൂപയും സ്വര്‍ണവും കവര്‍ന്നു

image തൊടുപുഴയില്‍ ഉറങ്ങിക്കിടന്ന ദമ്പതികളെ വിളിച്ചുണര്‍ത്തിയ മോഷ്ടാക്കള്‍ ആക്രമണം നടത്തി 1.70 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു. പുലര്‍ച്ചെയായിരുന്നു സംഭവം. മോഷ്‌ടാക്കളുടെ ആക്രമണത്തില്‍ പരിക്കേറ്റ ഇവരെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊടുപുഴ അമ്പലം റോഡില്‍ പ്രകാശ്‌ ഗ്രൂപ്പ്‌ ഉടമകളിലൊരാളായ കൃഷ്‌ണവിലാസം ബാലചന്ദ്രന്റെ വീട്ടിലാണ്‌ കവര്‍ച്ചനടന്നത്‌. ഉറങ്ങിക്കിടന്ന വീട്ടുകാരെ ബെല്ലടിച്ച്‌ ഉണര്‍ത്തുകയായിരുന്നു. വീട്ടുകാര്‍ വാതില്‍ തുറന്നതോടെ മോഷ്ടാക്കള്‍ അകത്തുകയറി ബാലചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ടു. ബഹളംവയ്‌ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകുകയും ചെയ്‌തു. തുടര്‍ന്നാണ്‌ കവര്‍ച്ച നടത്തിയത്‌. മോഷ്ടാക്കളുമായുള്ള മല്‍പിടുത്തത്തിനിടെ ബാലചന്ദ്രനും ഭാര്യയ്‌ക്കും പരുക്കേറ്റിരുന്നു. തമിഴും ഹിന്ദിയും സംസാരിക്കുന്നവരാണ്‌ മോഷ്‌ടാക്കളെന്നാണ്‌ ദമ്പതികളുടെ മൊഴി. സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നു. തൊടുപുഴ പൊലീസ്‌ കേസ്‌ എടുത്തു അന്വേഷണം ആരംഭിച്ചു.