Breaking News

Trending right now:
Description
 
Sep 12, 2016

ത്യാഗസ്‌മരണകളില്‍ ഇന്ന്‌ ബലിപെരുന്നാള്‍

image ത്യാഗസ്‌മരണകളില്‍ മുസ്‌്‌ലിം വിശ്വാസികള്‍ ഇന്ന്‌ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. പ്രവാചകന്‍ ഇബ്രാഹിം നബി ദൈവത്തിന്റെ ആജ്ഞപ്രകാരം മകന്‍ ഇസ്‌മയിലിനെ ബലികൊടുക്കാന്‍ തയാറായതിന്റെ ഓര്‍മപുതുക്കലാണ്‌ ഈ ആഘോഷം. പെരുന്നാള്‍ നമസ്‌കാരങ്ങള്‍ക്കായി നാടെങ്ങും ഈദ്‌ഗാഹുകള്‍ നടന്നു. പള്ളികളിലും ഈദ്‌ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരവും പ്രത്യേക പ്രാര്‍ഥനകളും നടന്നുവരുകയാണ്‌. ഇബ്രാഹിം നബിയുടെ മഹാത്യാഗവും ഇസ്‌മായില്‍ നബിയുടെ അനുസരയും ഹാജറാ ബീവിയുടെ ആത്മസമര്‍പ്പണവും അനുസ്‌മരിക്കും. ഗള്‍ഫിലും കേരളത്തിലും മംഗളൂരു, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നാണ്‌ ബലിപെരുന്നാള്‍. ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ പെരുന്നാള്‍ നാളെയാണ്‌.