Breaking News

Trending right now:
Description
 
Sep 11, 2016

തെരുവുനായ്‌ക്കളെ കൊല്ലുമെന്ന്‌ മന്ത്രി ജലീല്‍

image തെരുവുനായ്‌ക്കെളെ കൊല്ലുമെന്ന നിലപാടാണ്‌ എടുത്തിരിക്കുന്നതെന്ന്‌ തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കി. തെരുവുനായ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കുകയായിരുന്നു. തെരുവുനായ്‌ക്ക്‌ളെ കൊല്ലില്ലെന്ന നിലപാട്‌ സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്‌ നിയമ കുരുക്കൊഴിവാക്കാനാണെന്ന്‌ മന്ത്രി പറഞ്ഞു. ആക്രമണകാരികളായ തെരുവുനായ്‌ക്കളെ കൊല്ലുമെന്ന നിലപാടില്‍ മാറ്റമില്ല. അപകടകാരികളായ നായ്‌ക്കളെ കൊല്ലുന്നത്‌ നിയമം അനുവദിക്കുന്നുണ്ട്‌. കടിക്കാന്‍വരുന്ന പട്ടിയെ നേരിടുന്നത്‌ സത്യവാങ്‌മൂലം അനുസരിച്ചാണോ എന്നും മന്ത്രി പരിഹാസരൂപേണ ചോദിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളും അവര്‍ക്കു കഴിയുംവിധം ആക്രമണകാരികളായ നായ്‌ക്കളെ നേരിടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.