Breaking News

Trending right now:
Description
 
Sep 11, 2016

പതഞ്‌ജലിയുടെ ജീന്‍സുമായി ബാബാ രാംദേവ്‌

image മരുന്നിനും ഭക്ഷണത്തിനും പുറമേ പതഞ്‌ജലിയുടെ ജീന്‍സുമായി യോഗ പ്രചാരകന്‍ ബാബാ രാംദേവ്‌. പരിദാന്‍ എന്ന പേരില്‍ ഇറക്കുന്ന വസ്‌ത്രോത്‌പന്നങ്ങളില്‍ ജീന്‍സും സാധാരണ വസ്‌ത്രങ്ങളുമുണ്ട്‌. വസ്‌ത്രങ്ങള്‍ എന്തുകൊണ്ട്‌ നിര്‍മിക്കുന്നില്ല എന്ന്‌്‌ ആളുകള്‍ ചോദിക്കുന്നു. ഇതേതുടര്‍ന്നാണ്‌ വസ്‌ത്രവ്യാപാര രംഗത്തേക്ക്‌ കടക്കാനുള്ള തീരുമാനമെന്ന്‌ രാംദേവ്‌ വ്യക്തമാക്കി. സ്‌ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള പാശ്ചാത്യ വസ്‌ത്രങ്ങള്‍ ആളുകളിലെത്തിക്കാനാണ്‌ ശ്രമം. താനൊരു യോഗാചാര്യനായി എന്നതുകൊണ്ട്‌ പാശ്ചാത്യ വസ്‌ത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ തെറ്റ്‌ കാണേണ്ടതില്ല. ബംഗ്ലാദേശിലും ആഫ്രിക്കയിലും യൂറോപ്പിലും യുഎസിലും ഫാക്ടറികള്‍ തുടങ്ങും. ആയുര്‍വേദ മരുന്നുകളുടെയും ഭക്ഷ്യവസ്‌തുക്കളുടെയും നിര്‍മാണ രംഗത്തു തന്നെയായിരിക്കും പതഞ്‌ജലിയുടെ കൂടുതല്‍ ശ്രദ്ധ. ഇതിനൊപ്പം തന്നെ വസ്‌ത്രവ്യാപാരമേഖല വിപുലപ്പെടുത്താനാണു ശ്രമമെന്നും രാംദേവ്‌ പറയുന്നു. പതഞ്‌ജലി ബ്രാന്‍ഡിന്റെ അംബാസഡര്‍ രാംദേവ്‌ തന്നെയായിരുന്നു. കാവി വസ്‌ത്രവും താടിയുമുള്ള രാംദേവിന്റെ ചിത്രം തന്നെയാണ്‌ പല ഉത്‌പന്നങ്ങളുടെയും പരസ്യത്തിനായി ഉപയോഗിച്ചിരുന്നത്‌. ഹെര്‍ബല്‍ ടൂത്ത്‌പേസ്റ്റ്‌, നൂഡില്‍സ്‌, ശീതള പാനീയം ഉള്‍പ്പെടെ എണ്ണൂറോളം ഉത്‌പന്നങ്ങളാണ്‌ ഇപ്പോള്‍ പത്‌ഞ്‌ജലിയുടേതായി മാര്‍ക്കറ്റില്‍ ഇറങ്ങുന്നത്‌.