Sep 11, 2016
പീഡനക്കേസില്‍ മുന്‍ മിസ്റ്റര്‍ കേരള അറസ്റ്റില്‍
സ്ത്രീകളെ പ്രണയം നടിച്ച് വിവാഹം ചെയ്യുകയും വിവിധ കേന്ദ്രങ്ങളില്‍
താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസില്‍ മുന്‍
മിസ്റ്റര്‍ കേരളയും എറണാകുളം സ്വദേശിയുമായ ആന്റണി റെയ്സണെ (34) പൊലീസ്
അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ മാര്‍ക്കറ്റ് റോഡില്‍ താമസിക്കുന്ന
ഭര്‍തൃമതിയായ യുവതിയേയും കുട്ടിയേയും കാണാനില്ലെന്ന ഭര്‍ത്താവിന്റെ
പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആന്റണി വലിയിലായത്.
അന്വേഷണത്തില്‍ ആദ്യം ഡല്‍ഹിയിലേക്കും പിന്നീട് പഞ്ചാബിലേക്കും യുവതിയേയും
കുട്ടിയേയും ആന്റണി കൊണ്ടുപോയതായി കണ്ടെത്തി. പൊലീസ് എത്തിയപ്പോഴേക്കും
മഹാരാഷ്ട്രയിലെ താനെയിലേക്ക് രക്ഷപ്പെട്ടു. താനയില്‍ എത്തിയ പൊലീസ്
വിദഗ്ധമായി മൂവരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. യുവതിയേയും
കുഞ്ഞിനെയും കോടതിയില്‍ ഹാജരാക്കി. ചേര്‍ത്തല സ്വദേശിനിയായയുവതിയുടെ
പരാതിയില്‍ പ്രതിക്കെതിരേ മാനഭംഗത്തിനു പൊലീസ് കേസ് രജിസ്റ്റര്‍
ചെയ്തിട്ടുണ്ട്. യുവതിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ച്
തൃപ്പൂണിത്തുറയിലെ ഒരു ഫ്ളാറ്റില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു.
ഇയാള്‍ക്ക് ചേപ്പനം സ്വദേശിനിയായ ആദ്യഭാര്യയില്‍ രണ്ടു കുട്ടികളുണ്ട്.
ഇവരെകൂടാതെ നിരവധി സ്തീകളുമായും ആന്റണിക്ക് ബന്ധമുണ്ടെന്നാണ് പൊലീസ്
നല്കുന്ന സൂചന. 2007ലെ മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ രണ്ടാംസ്ഥാനവും
എട്ടുതവണ മിസ്റ്റര്‍ കേരള പട്ടവും ആന്റണിക്ക് ലഭിച്ചിട്ടുണ്ട്.