Breaking News

Trending right now:
Description
 
Jan 09, 2013

ഇന്ത്യന്‍ വംശജ സിംഗപ്പൂരിലെ ആദ്യ വനിതാ സ്‌പീക്കര്‍

image ഇന്ത്യന്‍ വംശജയായ ഹലീമ യാക്കൂബ്‌ സിംഗപ്പൂരിലെ പ്രഥമ വനിതാ സ്‌പീക്കറാവും. 14ന്‌ പാര്‍ലമെന്റ്‌ സമ്മേളിക്കുമ്പോള്‍ ഹലീമയെ സ്‌പീക്കര്‍ പദവിയിലേക്കു നോമിനേറ്റു ചെയ്യുമെന്നു പ്രധാനമന്ത്രി ലീ സിയന്‍ ലൂംഗ്‌ അറിയിച്ചു. അവിഹിത ബന്ധത്തിന്റെ പേരില്‍ മുന്‍ സ്‌പീക്കര്‍ മൈക്കല്‍ പാമര്‍ രാജിവച്ച സാഹചര്യത്തിലാണ്‌ പുതിയ സ്‌പീക്കറെ തെരഞ്ഞെടുക്കേണ്‌ടിവരുന്നത്‌. ഇന്ത്യന്‍ വംശജയായ ഹലീമ നിലവില്‍ സഹമന്ത്രിയാണ്‌. 13ന്‌ അവര്‍ രാജിവയ്‌ക്കും. തുടര്‍ന്ന്‌ സ്‌പീക്കര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. ഭരണകക്ഷിയുടെ പിന്തുണയുള്ളതിനാല്‍ ജയം ഉറപ്പാണെന്നാണ്‌ നിരീക്ഷകര്‍ പറയുന്നത്‌.