Breaking News

Trending right now:
Description
 
Sep 10, 2016

ആര്‍എസ്‌എസ്‌ നേതാവിന്റെ വീട്ടിലെത്തിയസംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ചനടത്തി

image മഞ്ചേശ്വരത്ത്‌ ആര്‍എസ്‌എസ്‌ നേതാവിനെയും ഭാര്യയെയും കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കാറും കൊള്ളയടിച്ചു. 15 പവനും 32,000 രൂപയും റിറ്റ്‌സ്‌ കാറുമാണ്‌ കവര്‍ച്ച ചെയ്‌തത്‌. ആര്‍എസ്‌എസ്‌ മഞ്ചേശ്വരം താലൂക്ക്‌ സംഘചാലക്‌ ഹൊസങ്കടി കടമ്പാര്‍ ഗുത്തുവിലെ കെ. രവീന്ദ്ര ഷെട്ടിയുടെ വീട്ടില്‍ വെള്ളിയാഴ്‌ച പുലര്‍ച്ചെയാണ്‌ സംഭവം. മുഖംമൂടിധാരികളായ നാലുപേരാണ്‌ കവര്‍ച്ച നടത്തിയത്‌. ഭീഷണിപ്പെടുത്തി താക്കോല്‍ കൈക്കലാക്കിയ സംഘം രണ്ട്‌ അലമാരകള്‍ തുറന്ന്‌ 15 പവന്‍ സ്വര്‍ണാഭരണങ്ങളും 32,000 രൂപയും നാല്‌ വാച്ചുകളും മൂന്നു മൊബൈല്‍ ഫോണുകളും തട്ടിയെടുത്തു. പിന്നീടു വീട്ടുമുറ്റത്തുണ്ടായിരുന്നു റിറ്റ്‌സ്‌ കാറുമായി രക്ഷപ്പെടുകയായിരുന്നു. രവീന്ദ്ര ഷെട്ടിയുടെ ഭാര്യയുടെ കൈയ്യില്‍കിടന്ന നാലുവളകളും വിരലില്‍നിന്ന്‌ മോതിരവും സംഘം ഊരിവാങ്ങിയിരുന്നു. പിടിവലിക്കിടെ രവീന്ദ്ര ഷെട്ടിയുടെ കൈക്കു കത്തികൊണ്ടു മുറിവേറ്റു. സംഘത്തില്‍പ്പെട്ട രണ്ടുപേര്‍ ഹിന്ദിയിലും മറ്റുള്ളവര്‍ തുളുവിലും സംസാരിച്ചിരുന്നതായി വീട്ടുകാര്‍ പൊലീസിന്‌ മൊഴിനല്‍കി. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ്‌ കേസെടുത്തു. വിരലടയാള വിദഗ്‌ധര്‍ തെളിവു ശേഖരിച്ചു.