Breaking News

Trending right now:
Description
 
Sep 10, 2016

എടിഎംവഴി അഞ്ചുലക്ഷം തട്ടിയെടുത്ത അഞ്ചംഗ സംഘം അറസ്‌റ്റില്‍

image മൂവാറ്റുപുഴയില്‍ എടിഎം കാര്‍ഡുകളിലെ വിവരങ്ങള്‍ ചോര്‍ത്തി വ്യാജകാര്‍ഡ്‌ നിര്‍മിച്ച്‌ അക്കൗണ്ടുകളില്‍നിന്ന്‌ അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത സഹോദരങ്ങളടക്കമുള്ള സംഘത്തിലെ അഞ്ചുപേരെ പൊലീസ്‌ അറസ്റ്റു ചെയ്‌തു. ആലപ്പുഴ സിറാജ്‌ മന്‍സിലില്‍ അഹദ്‌ മോന്‍(20), സഹോദരന്‍ ഹസിം(19), ചാലക്കുടി കുറുപ്പായി ജിന്റോ ജോയി (32), പള്ളുരുത്തി തടയപ്പറമ്പില്‍ മനുജോളി (23), ആലപ്പുഴ സുദിക്കാട്ട്‌ ഷാരൂഖ്‌(21) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. തട്ടിപ്പിനിരയായ റിട്ട. കെഎസ്‌ഇബി ഉദ്യോഗസ്ഥന്‍ മൂവാറ്റുപുഴ വാളകം അമ്പലംപടി ശ്രീരാഗം രാജഗോപാല്‍ നല്‍കിയ പരാതിയെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു അറസ്‌റ്റ്‌. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. ഓണ്‍ലൈനിലൂടെ വാങ്ങിയ ചൈനീസ്‌ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ്‌ ഇവര്‍ വ്യാജകാര്‍ഡുകള്‍ ഉണ്ടാക്കിയതെന്നാണ്‌ പൊലീസ്‌ നല്‍കുന്ന വിവരം. ഒട്ടേറെപേരുടെ എടിഎം കാര്‍ഡുകളില്‍നിന്ന്‌ വിവരങ്ങള്‍ ചോര്‍ത്തി നിര്‍മിച്ച കാര്‍ഡുകളും യന്ത്രങ്ങളും കണ്ടെടുത്തു. എടിഎം കാര്‍ഡ്‌ സൈ്വപ്‌ ചെയ്‌ത്‌ ഉപഭോക്താവ്‌ മാറിക്കഴിയുമ്പോള്‍ മെഷീനില്‍ സൈ്വപ്‌ ചെയ്‌ത്‌ അക്കൗണ്ട സംബന്ധമായ വിവരങ്ങള്‍ ശേഖരിച്ചാണ്‌ വ്യാ എടിഎം കാര്‍ഡുകള്‍ നിര്‍മിച്ചിരുന്നത്‌. കോയമ്പത്തൂരിലെ ഗാന്ധിപുരത്തുനിന്നു പത്തു തവണയായി രാജഗോപാലിന്റെ അക്കൗണ്ടില്‍നിന്ന്‌ ഒരു ലക്ഷത്തോളം രൂപയും പത്തനാപുരം സ്വദേശി റിനു ജോളിയുടെ 50,000 രൂപയും സംഘം പിന്‍വലിച്ചുവെന്നും പൊലീസ്‌ വ്യക്തമാക്കി. പണം നഷ്ടപ്പെട്ട മറ്റുള്ളവരുടെ വിവരം പൊലീസ്‌ ശേഖരിച്ചുവരുകയാണ്‌. പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂരിലെത്തി പണം പിന്‍വലിച്ച എടിഎം കൗണ്ടിറിലെ സിസിടിവി ദൃശ്യം ശേഖരിച്ചിട്ടുണ്ട്‌.