Breaking News

Trending right now:
Description
 
Sep 10, 2016

ആകാശത്തൊട്ടില്‍ അപകട മരണം: പൊലീസ്‌ നരഹത്യയ്‌ക്ക്‌ കേസെടുത്തു

image ചിറ്റാറിലെ സ്വകാര്യ മൈതാനത്ത്‌ നടന്നുവരുന്ന കാര്‍ണിവല്‍ വസന്തോത്സവം-ഓണപ്പൂരം 2016 പരിപാടിക്കിടെ ആകാശത്തൊട്ടിയില്‍നിന്നു താഴെവീണ്‌ ചിറ്റാര്‍ കുളത്തുങ്കല്‍ സജിയുടെ മകന്‍ അലന്‍ (അഞ്ച്‌) മരിച്ച സംഭവത്തില്‍ പൊലീസ്‌ നരഹത്യയ്‌ക്കു കേസെടുത്തു. ആകാശത്തൊട്ടില്‍ കറങ്ങിക്കൊണ്ടിരിക്കെ 30 അടി ഉയരത്തില്‍നിന്നാണ്‌ അലന്‍വീണത്‌. വ്യാഴാഴ്‌ച രാത്രിയിലായിരുന്നു അപകടം. അലനൊപ്പം വീണ സഹോദരി പ്രിയങ്കയുടെ (15) നില ഗുരുതരമാണ്‌. തിരുവല്ല പുഷ്‌പഗിരി മെഡിക്കല്‍കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ആന്തരികാവയവങ്ങള്‍ക്ക്‌ ക്ഷതമേറ്റതായാണ്‌ റിപ്പോര്‍ട്ട്‌. സംഭവത്തില്‍ ഗുരുതരമായ സുരക്ഷാ വീഴ്‌ചയുണ്ടായിട്ടുണ്ടെന്നാണ്‌ പൊലീസിന്റെ റിപ്പോര്‍ട്ട്‌. നടത്തിപ്പുകാരായ രണ്ടുപേര്‍ക്കെതിരെയാണ്‌ കേസ്‌ എടുത്തിരിക്കുന്നത്‌. കുട്ടികള്‍ക്കൊപ്പം മാതാപിതാക്കള്‍ ഉണ്ടായിരുന്നില്ല. കുട്ടികളെ ആകാശത്തൊട്ടിലില്‍ കയറ്റിയശേഷം അവര്‍ താഴെ മാറിനില്‍ക്കുകയായിരുന്നു. മാതാപിതാക്കള്‍നോക്കി നില്‍ക്കെയായിരുന്നു മക്കള്‍ പിടിവിട്ട്‌ ഉയരത്തില്‍നിന്നു താഴേയ്‌ക്കുവീണത്‌. കാര്‍ണിവലിന്റെ പ്രവര്‍ത്തനം ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെയായിരുന്നില്ല. പഞ്ചായത്ത്‌ അനുമതി നല്‍കിയിട്ടില്ലെങ്കിലും 20,000 രൂപ വിനോദനികുതിയായി ഈടാക്കിയതും വിവാദത്തിലാണ്‌. അഞ്ചുവയസുകാരന്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ്‌ എടുത്തിട്ടുണ്ട്‌. പത്തനംതിട്ട ജില്ലയിലെ പൊലീസ്‌ മേധാവിയും കലക്ടറും രണ്ടാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.