Breaking News

Trending right now:
Description
 
Sep 09, 2016

ഇടപ്പള്ളിയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകി

image കൊച്ചി ഇടപ്പള്ളിയില്‍ റെയില്‍വേ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ചില ട്രെയിനുകള്‍ 20 മിനിട്ടുവരെ വൈകി. ട്രെയിനുകള്‍ പിടിച്ചിട്ട്‌ പാളത്തില്‍ പരിശോധന നടത്തി. തെക്കോട്ടുള്ള ട്രെയിനുകള്‍ പോകുന്ന പാളത്തില്‍ വെള്ളിയാഴ്‌ച രാവിലെ ഒമ്പതുകഴിഞ്ഞാണ്‌ വിള്ളല്‍ ശ്രദ്ധയില്‍ പെട്ടത്‌. ചെന്നൈ-ആലപ്പുഴ എക്‌സ്‌പ്രസ്‌ ട്രെയിന്‍ കടന്നുപോകുമ്പോഴാണ്‌ സംഭവം. ഇതേതുടര്‍ന്ന്‌ ട്രെയിന്‍ കളമശേരി സ്റ്റേഷനുസമീപം നിര്‍ത്തിയിട്ട്‌ വിള്ളല്‍ പരിഹരിച്ചശേഷമാണ്‌ കടത്തിവിട്ടത്‌. ആലപ്പി എക്‌സ്‌പ്രസ്‌ 40 മിനിട്ട്‌ പിടിച്ചിട്ടു. കണ്ണൂര്‍ - തിരുവനന്തപുരം ജനശതാബ്ദി ഒരുമണിക്കൂര്‍ വൈകിയാണ്‌ എറണാകുളം നോര്‍ത്തിലെത്തിയത്‌. വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ മറുവശത്തെ പാളത്തില്‍കൂടി വേഗത കുറച്ചാണ്‌ ട്രെയിനുകള്‍ കടത്തി വിട്ടത്‌.