Breaking News

Trending right now:
Description
 
Sep 08, 2016

നായ്‌ക്കളെ കൊന്ന്‌ വനിതാമെമ്പര്‍ ഗ്രാമത്തെ രക്ഷിച്ചു; പൊലീസ്‌ കേസെടുത്തു

image എറണാകുളം ജില്ലയിലെ ഞാറയ്‌ക്കല്‍ പഞ്ചായത്ത്‌ 15-ാം വാര്‍ഡിലെ മെമ്പര്‍ മിനി രാജു ഗ്രാമവാസികള്‍ക്ക്‌ ഹീറോയായി. തെരുവുനായ്‌ക്കളെ കൊന്നൊടുക്കാന്‍ മുന്നിട്ടിറങ്ങിയതാണ്‌ മിനിയെ ഹീറോയാക്കിയത്‌. മറ്റു വാര്‍ഡുകളിലെ പുരുഷമെമ്പര്‍മാര്‍ക്ക്‌ ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നു ഉറപ്പായപ്പോഴാണ്‌ ഇവര്‍ക്കുതന്നെ മാതൃകയായി മിനി രംഗത്തുവന്നത്‌. ജനരക്ഷയ്‌ക്കായി നിരവധി തെരുവു നായ്‌ക്കളെ മിനിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ കൊന്നു. ആക്രമണകാരികളായ നായകളെ കൊന്നൊടുക്കാമെന്ന സുപ്രീം കോടതി നിര്‍ദ്ദേശമാണ്‌ മെമ്പര്‍ക്ക്‌ ആത്മധൈര്യം നല്‍കിയത്‌. നാട്‌ ഒന്നടങ്കം തെരുവുനായ്‌ക്കളെക്കൊണ്ട്‌ ഭീതിയിലായപ്പോഴാണ്‌ രണ്ടും കല്‍പ്പിച്ച വനിതാ മെമ്പര്‍ രംഗത്തുവരുകയായിരുന്നു. ഏഴുതെരുവുനായ്‌ക്കളെ കൊന്നു കുഴിച്ചുമൂടി. കൊന്ന ഏഴുനായ്‌ക്കളെയും പൊലീസ്‌ സ്റ്റേഷനിലെത്തിച്ച്‌ പ്രദര്‍ശിപ്പിക്കുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ മെംബര്‍ മിനി രാജു, ജോസ്‌ മാവേലി, കണ്ടാലറിയാവുന്ന കുറച്ചുപേര്‍ എന്നിവര്‍ക്കെതിരെ പൊലീസ്‌ കേസ്‌ എടുക്കുകയും ചെയ്‌തു. മൃഗങ്ങളോട്‌ ക്രൂരത കാണിക്കുന്നതിനെതിരേയുള്ള വകുപ്പാണ്‌ ചമുത്തിയിരിക്കുന്നത്‌.