Breaking News

Trending right now:
Description
 
Sep 08, 2016

ക്ഷേത്രങ്ങളിലെ ആര്‍എസ്‌എസ്‌ പ്രവര്‍ത്തനം നിരോധിച്ചേക്കും

image സംസ്ഥാനത്തെ ക്ഷേത്രങ്ങളിലെ ആര്‍എസ്‌എസ്‌ ശാഖാ പ്രവര്‍ത്തനം നിരോധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ്‌ ഉടന്‍ പുറത്തിറങ്ങിയേക്കും. ദേവസ്വം ബോര്‍ഡ്‌ ക്ഷേത്രങ്ങളില്‍ ആയുധകായിക പരിശീലനം പാടില്ലെന്നും ആരാധനാലയങ്ങള്‍ രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടിയാണ്‌ പുതിയ ഉത്തരവ്‌ പുറത്തിറങ്ങുക. ഇതുസംബന്ധിച്ച ദേവസ്വം വകുപ്പിന്റെ നിര്‍ദേശം നിയമവകുപ്പ്‌ അംഗീകരിച്ചു. കേരള പോലീസ്‌ ആക്‌ട്‌ 73 അനുസരിച്ചുള്ളതാണ്‌ നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്‌. മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമതി നല്‍കിയാല്‍ ഉത്തരവ്‌ പുറത്തിറങ്ങുമെന്നാണ്‌ സൂചന. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ശാഖകളുടെ പ്രവര്‍ത്തനം നിരോധിക്കുമെന്ന്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാരിന്റെ ഇത്തരത്തിലൊരു നീക്കത്തെ പ്രതിരോധിക്കാന്‍ ആര്‍എസ്‌എസ്‌ ശക്തമായ തീരുമാനം എടുത്തിട്ടുണ്ടെന്നു റിപ്പോര്‍ട്ടുണ്ട്‌.