Breaking News

Trending right now:
Description
 
Sep 07, 2016

തിരുവനന്തപുരത്ത്‌ ബിജെപി ഓഫിസിനുനേരെ ആക്രമണം

image തിരുവനന്തപുരം കുന്നുകുഴിയിലെ ബിജെപി സംസ്ഥാന സമിതി ഓഫീസിനുനേരെ ആക്രമണം. ബൈക്കിലെത്തിയ ആള്‍ സ്‌ഫോടകവസ്‌തു എറിഞ്ഞ്‌ ആക്രമണം നടത്തിയശേഷം രക്ഷപ്പെട്ടു. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ശബ്ദം കേട്ട്‌ ഓഫിസിലുള്ളവര്‍ പുറത്തിറങ്ങിയപ്പോള്‍ അക്രമി രക്ഷപ്പെട്ടു. പൊലീസിന്റെ അന്വേഷണത്തില്‍ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. സമീപത്തെ ഒരു വീട്ടിലെ സിസിടിവി ക്യാമറയിലാണ്‌ ദൃശ്യം പതിഞ്ഞത്‌. ബൈക്കിലെത്തിയ ആള്‍ സ്‌ഫോടകവസ്‌തു എറിയുന്ന ദൃശ്യമാണ്‌ പൊലീസിനു ലഭിച്ചത്‌. ഒരുവശത്തുനിന്നുള്ള ദൃശ്യമായതിനാല്‍ അക്രമിയുടെ മുഖം തിരിച്ചറിയാനായിട്ടില്ല. വിവരം അറിഞ്ഞ്‌ കൂടുതല്‍ പൊലീസ്‌ സ്ഥലത്തെത്തിയിട്ടുണ്ട്‌. ഫോറന്‍സിക്‌ സംഘവും പരിശോധന നടത്തി. അക്രമിക്കായി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്‌.