Breaking News

Trending right now:
Description
 
Sep 07, 2016

മുന്‍മന്ത്രി ബാബുവിന്റെ മകള്‍ ആതിരയുടെ ബാങ്ക്‌ ലോക്കറുകള്‍ സീല്‍ചെയ്‌തു

image വരവില്‍ കവിഞ്ഞ സ്വത്ത്‌ സമ്പാദിച്ചുവെന്ന കേസില്‍ അന്വേഷണം നേരിടുന്ന മുന്‍മന്ത്രി കെ. ബാബുവിന്റെ മൂത്തമകളായ ആതിരയുടെ രണ്ടു ബാങ്ക്‌ ലോക്കറുകള്‍ വിജിലന്‍സ്‌ സംഘം സീല്‍ ചെയ്‌തു. ഈ ലോക്കറുകളില്‍ ഒന്നില്‍നിന്നു 39 പവന്‍ സ്വര്‍ണം പിടിച്ചെടുത്തു. രണ്ടാമത്തെ ബാങ്കിന്റെ ലോക്കറില്‍നിന്ന്‌ ഒന്നും ലഭിച്ചില്ല. സ്വര്‍ണാഭരണങ്ങള്‍ പരിശോധനയ്‌ക്കുശേഷം ലോക്കറില്‍തന്നെവച്ചു സീല്‍ ചെയ്‌തു. തൊടുപുഴയിലെ രണ്ടു സ്വകാര്യ ബാങ്കുകളിലെ ലോക്കറുകളിലാണ്‌ പരിശോധന നടത്തി സീല്‍ ചെയ്‌തത്‌. ഇളയ മകള്‍ ഐശ്വര്യയുടെ പഞ്ചാബ്‌ നാഷണല്‍ ബാങ്കിലുള്ള ലോക്കറില്‍നിന്നു 117 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കഴിഞ്ഞ ദിവസം വിജിലന്‍സ്‌ കണ്ടെടുത്തിരുന്നു. കെ. ബാബുവിന്റെ തൃപ്പൂണിത്തുറയിലെ ബാങ്ക്‌ ലോക്കറും ഇളയമകള്‍ ഐശ്വര്യയുടെ വെണ്ണലയിലെ യൂണിയന്‍ ബാങ്കിലുള്ള രണ്ടാമത്തെ ബാങ്ക്‌ ലോക്കറും അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്നു തുറന്നു പരിശോധിക്കും. അതേസമയം, അന്വേഷണം നടത്താന്‍ വിജിലന്‍സ്‌ ഡയറക്ടര്‍ ഇറക്കിയ ഉത്തരവ്‌ അന്നത്തെ വിജിലന്‍സ്‌ എസ്‌പിയായിരുന്ന ആര്‍. നിശാന്തിനി മാസങ്ങളോളം പൂഴ്‌ത്തിവച്ചെന്നാണ്‌ ആരോപണം.