Breaking News

Trending right now:
Description
 
Sep 06, 2016

വനിതാ പൊലീസ്‌ ഷര്‍ട്ട്‌ ഇന്‍ ചെയ്യണമെന്ന്‌ ഉത്തരവ്‌

image സംസ്ഥാന പൊലീസിലെ യൂണിഫോം സംവിധാനം ഏകീകരിച്ചു സര്‍ക്കാര്‍ ഉത്തരവായി. പുതുക്കിയ നിര്‍ദേശ പ്രകാരം വുമണ്‍ സിവില്‍ പൊലീസ്‌ ഓഫീസര്‍ ഉള്‍പ്പെടെയുള്ള സേനയിലെ മുഴുവന്‍ വനിതകളും ഷര്‍ട്ട്‌ പാന്റ്‌സിനുള്ളില്‍ ഇടണം. പുതിയനിയമം എന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്തണമെന്ന കാര്യത്തില്‍ നിര്‍ദേശം ലഭിച്ചിട്ടില്ല. നേരത്തേ പുരുഷ-വനിതാ പൊലീസുകാരുടെ യൂണിഫോം ഏകീകരിക്കുന്നതിന്റെ ഭാഗമായി ഷര്‍ട്ട്‌ ഇന്‍ ചെയ്യണമെന്നു നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും പൂര്‍ണമായും നടപ്പാക്കിയിരുന്നില്ല. വനിതാ പൊലീസ്‌ സേനാംഗങ്ങള്‍ ഇന്‍ചെയ്‌തു യൂണിഫോം ധരിക്കുമ്പോള്‍ അത്‌ ഒരു തരത്തിലുള്ള അഴകളവ്‌ പ്രദര്‍ശനമായി മാറുമെന്നായിരുന്നു അന്ന്‌ ഉയര്‍ന്ന ആരോപണം. ഇന്‍ ചെയ്യല്‍ നിര്‍ദേശത്തിനെതിരേ വനിതാ സംഘടനകളും വനിതാ ജനപ്രതിനിധികളും എതിര്‍പ്പ്‌ പ്രകടിപ്പിച്ചതിനെ ത്തുടര്‍ന്നായിരുന്നു നേരത്തേ നിര്‍ദേശം നടപ്പാകാതിരുന്നത്‌. പ്രതിഷേധത്തെത്തുടര്‍ന്നു വനിതകള്‍ക്കു ഷര്‍ട്ട്‌ പാന്റ്‌സിനു മുകളില്‍ സാധാരണ പോലെ ധരിച്ചു ഷര്‍ട്ടിനു മുകളിലൂടെ ബെല്‍റ്റ്‌ ധരിക്കാമെന്നു താത്‌കാലികമായി വ്യവസ്ഥ ചെയ്യുകയായിരുന്നു. ഉന്നത വനിതാ ഓഫീസര്‍മാര്‍ നേരത്തേതന്നെ ഷര്‍ട്ട്‌ ഇന്‍ ചെയ്‌താണു യൂണിഫോം ധരിക്കാറെങ്കിലും താഴെത്തട്ടിലുള്ള പലരും ഔട്ട്‌ സൈഡ്‌ രീതിയിലായിരുന്നു യൂണിഫോം ധരിച്ചു പോന്നിരുന്നത്‌.