Breaking News

Trending right now:
Description
 
Sep 06, 2016

മലബാര്‍ സിമന്റ്‌സിന്‌ 2.7 കോടി നഷ്ടം: എംഡി പദ്‌മകുമാര്‍ അറസ്റ്റില്‍

image മലബാര്‍ സിമന്റ്‌സ്‌ എംഡി കെ.പദ്‌മകുമാറിനെ പാലക്കാട്‌ വിജിലന്‍സ്‌ ഡിവൈഎസ്‌പിയും സംഘവും അറസ്റ്റ്‌ ചെയ്‌തു. സിമന്റ്‌ ഡീലര്‍ഷിപ്പില്‍ 2.70 കോടി മലബാര്‍ സിമന്റ്‌സിനു നഷ്‌ടം വരുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ്‌ അറസ്റ്റ്‌. കേസുമായി ബന്ധപ്പെട്ട്‌ കൂടുതല്‌ മൊഴിയെടുക്കുന്നതിന്‌ പാലക്കാട്‌ വിജിലന്‍സ്‌ ഓഫിസിലേക്കു വിളിച്ചുവരുത്തിയശേഷം അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു. തൃശൂര്‍, മലപ്പുറം, കോഴിക്കോട്‌ ജില്ലകളിലെ ഏതാനും സിമന്റ്‌ ഡീലര്‍മാര്‍ക്ക്‌ 2014-ല്‍ പ്രത്യേക ഇളവു നല്‍കിയതില്‍ അഴിമതി ആരോപിക്കപ്പെട്ട കേസിലാണ്‌ അറസ്റ്റ്‌. ഇതുവഴി അതേവര്‍ഷം മാത്രം കമ്പനിയുടെ ലാഭത്തില്‍ 2.7 കോടി രൂപയാണ്‌ ഇടിവുണ്ടായത്‌. സിമന്റ്‌ ഡീലര്‍ഷിപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ടു വിജിലന്‍സ്‌ കഴിഞ്ഞാഴ്‌ച മുന്‍ എംഡി സുന്ദരമൂര്‍ത്തിയുടെ ഔദ്യോഗിക വസതിയില്‍ റെയ്‌ഡ്‌ നടത്തിയിരുന്നു. സുന്ദരമൂര്‍ത്തിക്കു ശേഷമാണ്‌ കെ.പദ്‌മകുമാര്‍ അധികാരമേറ്റെടുത്തത്‌. അറസ്റ്റിനെ തുടര്‍ന്ന്‌ മലബാര്‍ സിമന്റ്‌സ്‌ മാനേജിംഗ്‌ ഡയറക്ടര്‍ സ്ഥാനത്തുനിന്നു കെ. പത്മകുമാറിനെ നീക്കി പകരം ചുമതല വ്യവസായ വകുപ്പ്‌ സ്‌പെഷല്‍ സെക്രട്ടറി സഞ്‌ജയ്‌ എം. കൗളിനു നല്‍കി.