Breaking News

Trending right now:
Description
 
Sep 04, 2016

കരുവാറ്റയില്‍ അപകടം: ബൈക്ക്‌ യാത്രികരായ മൂന്ന്‌ യുവാക്കള്‍ മരിച്ചു

image ഹരിപ്പാട്‌ കരുവാറ്റയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരായ മൂന്നു യുവാക്കള്‍ മരിച്ചു. തകഴി കുന്നുമ്മേല്‍ സ്വദേശികളായ മുഹമ്മദ്‌ സബിത്‌, അനസ്‌, സുജീര്‍ എന്നിവരാണ്‌ മരിച്ചത്‌. ഞായറാഴ്‌ച പുലര്‍ച്ചെയായിരുന്നു അപകടം. യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക്‌ കാറില്‍ ഇടിക്കുകയായിരുന്നു. അമതിവേഗമാണ്‌ അപകടകാരണമായതെന്നാണ്‌ പൊലീസ്‌ നല്‍കുന്ന വിവരം. രണ്ടുപേര്‍ അപകടസ്ഥലത്തുവച്ചും ഒരാളെ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുംവഴിയുമാണ്‌ മരിച്ചത്‌. അപകടത്തില്‍പെട്ടവരെ ആദ്യം ഹരിപ്പാട്‌ താലൂക്ക്‌ ആശുപത്രിയിലാണ്‌ എത്തിച്ചത്‌. പിന്നീട്‌ വണ്ടാനം മെഡിക്കല്‍കോളജ്‌ മാറ്റുകയായിരുന്നു. ഇവിടുത്തെ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ രാവിലെ പോസ്‌റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു.