Breaking News

Trending right now:
Description
 
Sep 04, 2016

മുന്‍മന്ത്രി കെ.ബാബുവിന്റെ മകളുടെ വീട്ടില്‍നിന്ന്‌ ഭൂമി ഇടപാട്‌ രേഖകള്‍ പിടിച്ചെടുത്തു

image വരുമാനത്തില്‍ കവിഞ്ഞ സ്വത്തു സമ്പാദിച്ചെന്ന കേസില്‍ മുന്‍ മന്ത്രി കെ.ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ വിജിലന്‍സ്‌ റെയ്‌ഡ്‌ നടത്തി. ബാബുവിന്റെ തൊടുപുഴയിലെ മകളുടെ വീട്ടില്‍നിന്നു ഭൂമി ഇടപാടിന്റെ രേഖകള്‍ റെയ്‌ഡില്‍ പിടിച്ചെടുത്തു. തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി നടത്തിയ സ്ഥലമിടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണിത്‌. ബാബുവിന്റെ മൂത്തമകളുടെ തൊടുപുഴയിലെ വീട്‌ കൂടാതെ ബാബുവിന്റെ തൃപ്പൂണിത്തുറയിലുള്ള വീട്‌, ഇളയമകള്‍ താമസിക്കുന്ന പാലാരിവട്ടത്തെ വീട്‌, ബാബുവിന്റെ ബിനാമികളെന്ന്‌ വിജിലന്‍സ്‌ ആരോപിക്കുന്ന ബാബുറാമിന്റെയും മോഹനന്റെയും കുമ്പളത്തെയും തൃപ്പൂണിത്തുറയിലെയും വീടുകള്‍, മുന്‍ പഴ്‌സനല്‍ സ്റ്റാഫ്‌ അംഗത്തിന്റെ ഏരൂരിലെ സ്വകാര്യ ധനകാര്യസ്ഥാപനം എ്‌നിവിടങ്ങളിലായിരുന്നു ശനിയാഴ്‌ച വെളുപ്പിനെ ആരംഭിച്ച മണിക്കൂറുകള്‍ നീണ്ടുനിന്ന പരിശോധന. എല്ലാ കേന്ദ്രങ്ങളിലും ഒരേസമയത്തായിരുന്നു റെയ്‌ഡ്‌. ബാബുവിന്റെ വീട്ടില്‍നിന്ന്‌ 22.5 പവന്‍ സ്വര്‍ണം, ഒന്നരലക്ഷം രൂപ എന്നിവ കണ്ടെത്തി. പെണ്‍മക്കളുടെ പേരിലുള്ള ബാങ്ക്‌ ലോക്കര്‍ വിജിലന്‍സ്‌ മുദ്രവച്ചു. തൃപ്പൂണിത്തുറ സ്വദേശി മോഹനന്റെ വീട്ടില്‍നിന്ന്‌ ആറരലക്ഷം രൂപയും ഭൂമി ഇടപാടു രേഖകളും കണ്ടെത്തി.