Breaking News

Trending right now:
Description
 
Sep 03, 2016

വിദ്യാര്‍ഥിനികളെ അപമാനിക്കല്‍: നടന്‍ ശ്രീജിത്ത്‌ രവിക്ക്‌ ജാമ്യം

image സ്‌കൂള്‍ വിദ്യാര്‍ഥിനികളെ അശ്ലീലചേഷ്ട കാണിച്ചു അപമാനിച്ചെന്ന കേസില്‍ അറസ്റ്റിലായ ചലച്ചിത്ര നടന്‍ ശ്രീജിത്ത്‌ രവിക്ക്‌ (46) പാലക്കാട്‌ സിജെഎം കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കഴിഞ്ഞദിവസം പല്ലാവൂരിലെ ഷൂട്ടിങ്‌ ലൊക്കേഷനില്‍നിന്നു പൊലീസ്‌ കസ്റ്റഡിയിലെടുത്ത ശ്രീജിത്ത്‌ രവിയെ കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാനുള്ള-പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ്‌ അറസ്റ്റു ചെയ്‌തത്‌. കഴിഞ്ഞമാസം 27നു രാവിലെയാണ്‌ സംഭവം. നിര്‍ത്തിയിട്ട കാറില്‍ മുന്‍വശത്തെ സീറ്റില്‍ ഇരുന്ന ശ്രീജിത്ത്‌ തൊട്ടടുത്ത സ്‌കൂളിലേക്കു പോയിരുന്ന പെണ്‍കുട്ടികള്‍ കാണ്‍കെ അശ്ലീലചേഷ്ടകള്‍ കാട്ടുകയും നഗ്നത പ്രദര്‍ശിപ്പിക്കുകയും ചെയ്‌തുവെന്നാണ്‌ കേസ്‌. വിദ്യാര്‍ഥിനികള്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും ഇയാള്‍ കാറോടിച്ചുപോയി. പെണ്‍കുട്ടികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനോടു വിവരംധരിപ്പിച്ചതോടെ പ്രിന്‍സിപ്പലാണ്‌ പൊലീസില്‍ പരാതി നല്‍കിയത്‌. ഫോട്ടോ കാണിച്ചു നടത്തിയ തിരിച്ചറിയല്‍ പരേഡില്‍ വിദ്യാര്‍ഥിനികള്‍ ശ്രീജിത്ത്‌ രവിയെ തിരിച്ചറിഞ്ഞിരുന്നു. ഒരു ലക്ഷം രൂപ കെട്ടിവയ്‌ക്കണം, പാസ്‌പോര്‍ട്ട്‌ വിട്ടുനല്‍കണം, എല്ലാ വ്യാഴാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പില്‍ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണു ജാമ്യം അനുവദിച്ചത്‌.