Breaking News

Trending right now:
Description
 
Sep 25, 2012

ഹൃദയാഘാതത്തിന്‌ കൃത്രിമ ഹൃദയം; വില ഒരു കോടിരൂപാ

image മുംബൈ: ഇന്ത്യയില്‍ ഹൃദയാഘാതം മൂലം വര്‍ഷം 40 ലക്ഷത്തോളം പേര്‍ മരിക്കുന്നുവെന്ന്‌ ആരോഗ്യവിദഗ്‌ധരുടെ കണക്ക്‌. ഇതിനു പരിഹാരവുമായി കൃത്രിമ ഹൃദയം എത്തി. ഹൃദയാഘാതം മരണത്തിന്റെ വക്കിലെത്തിക്കുന്ന രോഗിക്ക്‌ ഇതൊരാശ്വാസമാകുന്ന വാര്‍ത്തയാണ്‌. മുംബെയിലെ ഏഷ്യന്‍ ഹാര്‍ട്ട്‌ ഇന്‍സ്‌റ്റിറ്റിയൂട്ടാണ്‌ പുതിയ ചികിത്സയ്‌ക്ക സജ്ജമാകുന്നത്‌. ഇതിനായി സാങ്കേതിക വിദ്യ വാങ്ങിക്കഴിഞ്ഞു. ഒരു സംഘം ഡോക്ടര്‍മാര്‍ പരിശീലനവും പൂര്‍ത്തിയാക്കി. റീചാര്‍ജ്‌ ചെയ്യാവുന്ന കൃത്രിമ ഹൃദയത്തിന്റെ ഭാരം 400 ഗ്രാമാണ്‌ ഭാരം. ഹൃദയത്തിന്റെ അത്രയും വലിപ്പമില്ല ഈ യന്ത്രത്തിന്‌. വില ഒരു കോടി രൂപയോളം വരും. ഒറിജിനല്‍ ഹൃദയം മാറ്റാതെയാണ്‌ പുതിയ ഹൃദയം പിടിപ്പിക്കുക. ഉപകരണം ജീവന്‍ നിലനിര്‍ത്തുന്നതിനു പുറമെ ഹൃദയത്തെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. 15 ശതമാനത്തോളം രോഗികള്‍ക്ക്‌ ഉപകരണം പിന്നീട്‌ വേണ്ടിവരില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു. രക്തം പനമ്പ്‌ ചെയ്യാന്‍ കഴിയാത്തവിധം ഹൃദയം തളര്‍ന്നുകഴിഞ്ഞാല്‍ രോഗിയെ രക്ഷിക്കാന്‍ മാറ്റിവയ്‌ക്കലല്ലാതെ ഇപ്പോള്‍ വഴിയൊന്നുമില്ല. ഇതിനു പ്രതിവിധിയാണ്‌ പുതിയ ഉപകരണം.