Breaking News

Trending right now:
Description
 
Sep 02, 2016

അതിസമ്പന്ന മോഡലുകളില്‍ ഗിസേല്‍ നമ്പര്‍ വണ്‍

image ലോകത്ത്‌ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവരുടെ പട്ടികയില്‍ ബ്രസിലിയന്‍ സുന്ദരി ഗിസേല്‍ ബുന്‍ചെന്‍ ഒന്നാമതായി ഇടംനേടി. ഫോബ്‌സ്‌ മാഗസിനാണ്‌ ഇത്തരത്തിലൊരു പട്ടിക തയാറാക്കിയത്‌. 2002 മുതല്‍ സമ്പന്ന മോഡലുകളുടെ പട്ടികയില്‍ ഒന്നാമതായി തിളങ്ങിനില്‍ക്കുകയാണ്‌ മുപ്പത്താറുകാരിയായ ഈ സുന്ദരി. കഴിഞ്ഞവര്‍ഷം 3.05 കോടി ഡോളറാണ്‌ ഗിസേലിന്റെ വരുമാനം. ഏകദേശം 204 കോടി രൂപവരും. ബ്രസീലിലെ തന്നെ അഡ്രിയാന ലിമയാണ്‌ രണ്ടാമത്‌. 1.05 കോടി ഡോളറാണ്‌ (70 കോടി രൂപ) വരുമാനം. യുഎസ്‌ മോഡലുകളായ കെന്‍ഡല്‍ ജെന്നര്‍, കാര്‍ലി ക്ലോസ്‌ എന്നിവര്‍ ഒരു കോടി ഡോളര്‍ വരുമാനവുമായി മൂന്നാം സ്ഥാനത്ത്‌ എത്തി. ചാനല്‍, കരലിന ഹെരേര തുടങ്ങിയ ഫാഷന്‍ ബ്രാന്‍ഡുകളുമായുള്ള കരാറില്‍നിന്നും സ്വന്തം ബ്രാന്‍ഡില്‍ ഉള്‍വസ്‌ത്രങ്ങളും ചര്‍മസംരക്ഷണ ഉല്‍പന്നങ്ങളും വില്‍ക്കുന്നതില്‍ നിന്നുമാണ്‌ ഗിസേല്‍ ഇത്രയും വരുമാനം നേടിയത്‌. ഫാഷന്‍ ഷോകളില്‍ പങ്കെടുത്തിരുന്ന ഗിസേല്‍ 2014-ല്‍ ഇതില്‍നിന്നു പിന്മാറി.