Breaking News

Trending right now:
Description
 
Sep 02, 2016

സഹോദരിമാര്‍ ബോയിംഗ്‌ 777 ഒരുമിച്ചു പറത്തി

image ബോയിംഗ്‌ 777 ഒരുമിച്ചു പറത്തി സഹോദരിമാര്‍ ചരിത്രം സൃഷ്ടിച്ചു. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സില്‍ പൈലറ്റുമാരായ മറിയം മസൂദും സഹോദരി ഇറും മസൂദുമാണു ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്‌. ലാഹോറില്‍നിന്നും കറാച്ചി, മാഞ്ചസ്റ്റര്‍, ന്യൂയോര്‍ക്ക്‌, ലണ്ടന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ്‌ സഹോദരിമാര്‍ ഒരുമിച്ച്‌ കോക്‌പിറ്റിലിരുന്നുനിയന്ത്രിച്ചത്‌. ലോക ചരിത്രത്തില്‍ ഇതാദ്യമായാണുസഹോദരിമാര്‍ യാത്രാവിമാനം പറത്തുന്നതെന്നു പിഐഎ വക്താവ്‌ ദന്യാല്‍ ഗീലാനി വ്യക്തമാക്കി. ഇരു സഹോദരിമാരും ഏറെ നാളുകളായി വിമാനം പറത്തുന്നുണ്ട്‌. ഇതാദ്യമായാണ്‌ ഒരുമിച്ചു വിമാനം നിയന്ത്രിക്കുന്നത്‌.